ഉപേക്ഷിച്ച് പോകുമെന്ന് സംശയം; വർക്കലയിൽ ഭാര്യയെ ഭർത്താവ് തീ കൊളുത്തി

February 26, 2024

തിരുവനന്തപുരം വർക്കലയിൽ വീട്ടമ്മയ്ക്ക് നേരെ ആക്രമണം. ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഭാര്യ ഉപേക്ഷിച്ച് പോകുമോ എന്ന സംശയത്തെ തുടർന്നായിരുന്നു ആക്രമണമെന്ന് പൊലീസ്. ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ചാവർകോട് സ്വദേശി ലീലയെയാണ് ഭർത്താവ് …

കഞ്ചാവ് വിൽപന നടത്തിവന്ന അതിഥി തൊഴിലാളി യുവാവിനെ വർക്കല എക്സൈസ് പിടികൂടി

July 2, 2023

തിരുവനന്തപുരം: വർക്കലയിൽ വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ച് കഞ്ചാവ് വിൽപന നടത്തിവന്ന അതിഥി തൊഴിലാളി യുവാവിനെ വർക്കല എക്സൈസ് പിടികൂടി. ജാർഖണ്ഡ് സ്വദേശി സഹ്ജാദ് (25) ആണ് പിടിയിലായത്. ഇയാളിൽ നിന്നും ഒരു കിലോ ഇരുനൂറു ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. …

പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ മർദിച്ചുവെന്നത് കള്ളക്കേസാണെന്ന് യുവാവിന്റെ കുടുംബം

May 4, 2023

തിരുവനന്തപുരം : വർക്കലയിൽ 16 കാരിയെ യുവാവ് മർദിച്ചത് പ്രണയാഭ്യർത്ഥന നിരസിച്ചതിനല്ലെന്ന് കുടുംബം. കൃഷ്ണരാജ് കഴിഞ്ഞ രണ്ടു വർഷമായി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് പെൺകുട്ടിയെ മർദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. 2023 മെയ് 1 തിങ്കളാഴ്ചയാണ് വർക്കല വെട്ടൂരിൽ …

പാരാഗ്ലൈഡിംഗ് അപകടം; പരിക്കേറ്റ യുവതിയോട് സ്റ്റാമ്പ് ഒട്ടിച്ച വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങി

March 8, 2023

വർക്കല: വർക്കലയിലെ പാരാഗ്ലൈഡിംഗ് അപകടവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാരാഗ്ലൈഡിംഗ് ട്രെയിനർ സന്ദീപ്, പാരാ ഗ്ലൈഡിംഗ് കമ്പനി ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരാണ് അറസ്റ്റിലായത്. ഫ്‌ളൈ അഡ്വഞ്ചേഴ്സ് സ്പോർട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിന്റെ ഉടമകൾ …

വീട്ടമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം

February 14, 2023

തിരുവനന്തപുരം: വർക്കല കല്ലമ്പലത്ത് വീട്ടമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. ഗുരുതരമായി പരിക്കേറ്റ ജാസ്മി (39)യെന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ അമ്മാവനായ മുഹമ്മദ് ഇസ്മയിലാണ് കൊല്ലാൻ ശ്രമിച്ചത്. വിഷം കഴിച്ചാണ് ഇയാൾ ജാസ്മിയെ വധിക്കാനെത്തിയത്. പ്രതിയെ മെഡിക്കൽ കോളേജ് …

ഇരുന്നൂറോളം കുടുംബങ്ങൾക്ക് ആശ്വാസമായി കുന്നത്ത്മല കോളനി റോഡ് നവീകരണം

January 15, 2023

തിരുവനന്തപുരം: വർക്കല മണ്ഡലത്തിലെ വിവിധ റോഡുകൾ നവീകരണത്തിന്റെ പാതയിലാണ്. വി.ജോയ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും തുകവിനിയോഗിച്ച് ഏഴോളം റോഡുകളാണ് ഇപ്പോൾ പുതുക്കി പണിയുന്നത്. ഇരുന്നൂറോളം കുടുംബങ്ങളുടെ യാത്രാസ്വപ്‌നങ്ങൾക്ക് പച്ചക്കൊടി വീശി, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കുന്നത്തുമലകോളനി റോഡിന്റെ പുനർനിർമാണവും പുരോഗമിക്കുന്നു. പത്ത് …

വിവാഹത്തിൽ നിന്ന് പിന്മാറിയ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം

January 10, 2023

വർക്കല: വിവാഹത്തിൽ നിന്ന് പിന്മാറിയ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി അമ്മയെയും യുവാവിനെയും ആക്രമിച്ച കേസിൽ പത്തംഗ സംഘത്തിലെ ഒരാളെ അയിരൂർ പൊലീസ് അറസ്റ്റു ചെയ്‌തു.വർക്കല രാമന്തള്ളി ബിസ്‌മിയ മൻസിലിൽ അർഷാദാണ് (45) പിടിയിലായത്. 2023 ജനുവരി 7ന് രാത്രി 12ഓടെ ഇലകമൺ ഹരിഹരപുരം …

സംഗീത കൊലക്കേസ് : സംഗീതയെ പിന്നിൽ നിന്ന് രണ്ട് തവണ കഴുത്തറുത്താണ് കൊന്നതെന്ന് പ്രതി ഗോപു പോലീസിനോട്

January 8, 2023

വർക്കല: വടശ്ശേരിക്കോണം സംഗീത കൊലക്കേസിൽ പ്രതി ഗോപുവുമായി തെളിവെടുപ്പ് നടത്തി അന്വേഷണസംഘം. വായ പൊത്തി നിലത്തിരുത്തിയ ശേഷം സംഗീതയെ പിന്നിൽ നിന്ന് രണ്ട് തവണ കഴുത്തറുത്താണ് കൊന്നതെന്ന് ഗോപു തെളിവെടുപ്പിനിടെ പറഞ്ഞു. അവസാന നിമിഷം വരെ താൻ ഉപദ്രവിക്കുമെന്ന് സംഗീത കരുതിയില്ലെന്നും …

ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് രാജ്നാഥ് സിംഗ്: വികസനത്തിന് 70 കോടിയുടെ കേന്ദ്രപദ്ധതി പ്രഖ്യാപിച്ചു

December 30, 2022

വർക്കല: 90-ാം ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി. 30/12/22 വെള്ളിയാഴ്ച രാവിലെ നടന്ന സമ്മേളനം കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. വർക്കല ശിവഗിരിയുടെ വികസനത്തിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന 70 കോടിയുടെ പദ്ധതി എത്രയും വേഗം പൂർത്തിയാക്കുമെന്ന് രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചു. …

വർക്കലയിൽ പതിനേഴുകാരിയെ കഴുത്തറുത്ത് കൊന്നു

December 28, 2022

വർക്കല: വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു. വടശേരി സംഗീത നിവാസിൽ സംഗീതയാണ് (17) കൊല്ലപ്പെട്ടത്. വീടിന് പുറത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് സംഗീതയുടെ ആൺ സുഹൃത്ത് പിടിയിലായി.പളളിക്കൽ സ്വദേശി ഗോപുവാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.