വാങ്ങും പക്ഷെ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കണം

June 13, 2022

ന്യൂഡല്‍ഹി: രാജ്യം സ്വയംപര്യാപ്തതയിലേക്ക് എന്ന സ്വപ്നത്തിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ യാത്രയ്ക്ക് വ്യോമസേനയുടെ സഹകരണം. വാങ്ങാനുദ്ദേശിക്കുന്ന 114 യുദ്ധവിമാനങ്ങളില്‍ 96 എണ്ണവും ഇന്ത്യയില്‍ നിര്‍മിക്കണമെന്ന വ്യവസ്ഥ വയ്ക്കാനാണു നീക്കം. വിദേശത്തുനിന്നു വാങ്ങുമ്പോള്‍ത്തന്നെ ഇന്ത്യയില്‍ നിര്‍മിക്കുക എന്നാണു ലക്ഷ്യം. വിദേശത്തെ കമ്പനിയുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ …

2021 ഏപ്രിലിൽ 16 റഫാൽ യുദ്ധ വിമാനങ്ങൾ കൂടി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും

October 28, 2020

ന്യൂഡൽഹി: 2021 ഏപ്രിൽ മാസത്തോടെ 16 റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യൻ വ്യോമ സേനയുടെ ഗോൾഡൻ ആരോസ് സ്ക്വാഡ്രൻ്റെ ഭാഗമാകും. നവംബർ, ജനുവരി, മാർച്ച് മാസങ്ങളിലായി മൂന്നു വിമാനങ്ങൾ വീതവും ഏപ്രിലിൽ ഏഴു വിമാനവുമാണെത്തുക. ജൂലൈ 29ന് ആദ്യ ഘട്ടമായി അഞ്ചു …

ഒടുവിൽ ‘ചിനൂക്’ എത്തി , തകർന്ന ഹെലികോപ്റ്റർ ഉയർത്തി

October 18, 2020

രുദ്ര പ്രയാഗ്: 2018 ൽ കേദാർനാഥ് ക്ഷേത്രത്തിനു പിന്നിലെ ഹെലിപാഡിൽ ഇറങ്ങുന്നതിനിടെ തകർന്നു ഇന്ത്യൻ വ്യോമസേനയുടെ എം ഐ – 17 ഹെലികോപ്റ്ററിൻ്റെ അവശിഷ്ടങ്ങൾ ഒടുവിൽ ഉയർത്തി. ‘ചിനൂക്’ ഹെലിക്കോപ്റ്ററെത്തിയാണ് ഹെലികോപ്റ്റർ ഉയർത്തിയത്. വലിയ ഭാരം വഹിക്കാൻ ശേഷിയുള്ള അമേരിക്കൻ നിർമിതമായ …

റാഫേൽ യുദ്ധവിമാനങ്ങൾ ഔപചാരികമായി ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തുന്നു

September 9, 2020

ന്യൂഡൽഹി:2020 സെപ്റ്റംബർ 10 ന് അമ്പാലയിലെ വ്യോമസേനാ താവളത്തിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ വച്ച് റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തും. തുടർന്ന് വിമാനങ്ങൾ സ്ക്വാഡ്രൺ 17 – “ഗോൾഡൻ ആരോസ്” – ന്റെ ഭാഗമാകും. ഇന്ത്യൻ വ്യോമസേനയ്ക്ക് ലഭിച്ച ആദ്യ ബാച്ച് അഞ്ച് റാഫേൽ വിമാനങ്ങൾ 2020 ജൂലൈ 27 നാണ് ഫ്രാൻസിൽ നിന്ന് അമ്പാലയിലെ വ്യോമസേനാ താവളത്തിൽ എത്തിയത്. ആദരണീയ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, ഫ്രഞ്ച് സായുധ സേനാ മന്ത്രി ഫ്ലോറൻസ് പാർലി എന്നിവർ മുഖ്യാതിഥിമാരാകും. സംയുക്ത സേനാ മേധാവി, ജനറൽ ബിപിൻ റാവത്ത്, ചീഫ് ഓഫ് എയർ സ്റ്റാഫ്, എയർ ചീഫ് മാർഷൽ ആർ.‌കെ.‌ എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ, പ്രതിരോധ ഗവേഷണ വികസനസെക്രട്ടറിയും ഡി.ആർ.ഡി.ഒ. ചെയർമാനുമായ ഡോ. ജി. സതീഷ് റെഡ്ഡി തുടങ്ങിയവരും വ്യോമസേനയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ ഈ ചടങ്ങിൽ പങ്കെടുക്കും. ഫ്രഞ്ച് പ്രതിരോധ വ്യവസായ മേഖലയിലെ ഉന്നതതല പ്രതിനിധി സംഘവും ചടങ്ങിൽ പങ്കെടുക്കും. അമ്പാലയിൽ നടക്കുന്ന ചടങ്ങുകളിൽ റാഫേൽ വിമാനത്തിന്റെ ആചാരപരമായ അനാച്ഛാദനം, പരമ്പരാഗത ‘സർവ്വ ധർമ്മ പൂജ’, റാഫേൽ, തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനം, ‘സാരംഗ് എയറോബാറ്റിക് ടീം’ നടത്തുന്ന പ്രകടനം എന്നിവ ഉൾപ്പെടും. പരമ്പരാഗതമായ‌”ജല പീരങ്കി അഭിവാദ്യവും” റാഫേൽ വിമാനങ്ങൾക്ക് നൽകും. ആചാരപരമായ ചടങ്ങുകൾക്ക് ശേഷം ഇന്ത്യയുടെയും ഫ്രാൻസിന്റെയും പ്രതിനിധി സംഘങ്ങൾ തമ്മിൽ ഉഭയകക്ഷി ചർച്ച നടക്കും.

റഫേല്‍ വിമാനങ്ങള്‍ ഈ മാസം 10 മുതല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവും

September 9, 2020

ന്യൂഡല്‍ഹി: ഈ മാസം 10ന് പോര്‍മുഖത്തെ കഴുകന്മാര്‍ എന്ന് വിശേഷിപ്പിക്കുന്ന റാഫേല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവും.അംബാലയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ഫ്രഞ്ച് സൈനികനും ഇന്ത്യയിലെ ഉന്നത സൈനിക മേധാവിയും പങ്കെടുക്കും. മിസൈലുകള്‍ ഉള്‍പ്പെടെ …