ഒടുവിൽ ‘ചിനൂക്’ എത്തി , തകർന്ന ഹെലികോപ്റ്റർ ഉയർത്തി

രുദ്ര പ്രയാഗ്: 2018 ൽ കേദാർനാഥ് ക്ഷേത്രത്തിനു പിന്നിലെ ഹെലിപാഡിൽ ഇറങ്ങുന്നതിനിടെ തകർന്നു ഇന്ത്യൻ വ്യോമസേനയുടെ എം ഐ – 17 ഹെലികോപ്റ്ററിൻ്റെ അവശിഷ്ടങ്ങൾ ഒടുവിൽ ഉയർത്തി. ‘ചിനൂക്’ ഹെലിക്കോപ്റ്ററെത്തിയാണ് ഹെലികോപ്റ്റർ ഉയർത്തിയത്. വലിയ ഭാരം വഹിക്കാൻ ശേഷിയുള്ള അമേരിക്കൻ നിർമിതമായ ഹെലികോപ്റ്ററാണ് ചിനൂക് . നാശനഷ്ടമുണ്ടായ ഹെലികോപ്റ്റർ വ്യോമസേന ഉപേക്ഷിച്ചതാണെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി അവശിഷ്ടങ്ങൾ ഉയർത്താനുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. ഹെലിപ്പാഡിൽ ഇറങ്ങുന്നതിനിടെ ഇരുമ്പ് ഗർഡറുമായി കൂട്ടിയിടിച്ച് തീപ്പിടിച്ചായിരുന്നു അപകടം. പൈലറ്റ് നിസ്സാര പരിക്കുകളോടെ
രക്ഷപ്പെട്ടിരുന്നു.

Share
അഭിപ്രായം എഴുതാം