കശ്മീര്‍ | മുസ്ലീം ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പഹല്‍ഗാമില്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളെത്തി. പ്രദേശത്ത് യുദ്ധവിമാനങ്ങള്‍ വട്ടമിട്ട് പറക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഭീകരരെ നേരിട്ട് തുരത്താനുള്ള സൈനിക നീക്കത്തിന്റെ ഭാഗമായാണിത്.
മുസ്ലീം ഭീകരാക്രമണം നടന്ന പഹല്‍ഗാമിനടുത്ത വനാന്തരങ്ങളിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നതെന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടല്‍. ശക്തമായ തിരിച്ചടി നൽകാനാണ് ഇന്ത്യയുടെ തീരുമാനം. പ്രദേശമാകെ സുരക്ഷാ സേന കാടിളക്കിയുള്ള പരിശോധനയിലാണ്. . കരസേനാ മേധാവി അൽപ്പ സമയത്തിനകം പഹൽഗാമിലെത്തി സുരക്ഷാ വിലയിരുത്തലുകൾ നടത്തും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പഹൽഗാമിലേക്ക് തിരിച്ചിട്ടുണ്ട്. .