റഫേല്‍ വിമാനങ്ങള്‍ ഈ മാസം 10 മുതല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവും

ന്യൂഡല്‍ഹി: ഈ മാസം 10ന് പോര്‍മുഖത്തെ കഴുകന്മാര്‍ എന്ന് വിശേഷിപ്പിക്കുന്ന റാഫേല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവും.അംബാലയില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ഫ്രഞ്ച് സൈനികനും ഇന്ത്യയിലെ ഉന്നത സൈനിക മേധാവിയും പങ്കെടുക്കും. മിസൈലുകള്‍ ഉള്‍പ്പെടെ ഘടിപ്പിച്ച് പൂര്‍ണമായും ഇന്ത്യയില്‍ ഉപയോഗ യോഗ്യമായ വിമാനങ്ങളായാണ് അവ വ്യോമസേനയുടെ ഭാഗമാവുന്നത്.അഞ്ച് വിമാനങ്ങളില്‍ മൂന്ന് സിംഗിള്‍ സീറ്റര്‍ വിമാനങ്ങളും, രണ്ട് ഡബിള്‍ സീറ്റര്‍ വിമാനങ്ങളുമാണുള്ളത്.

ജൂലൈ 29നാണ് അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്.59,000 കോടി രൂപയ്ക്ക് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ ഫാന്‍സുമായി കരാര്‍ ഒപ്പിട്ടിരുന്നത്.ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനാണ് റാഫേല്‍ വിമാനങ്ങളുടെ നിര്‍മ്മാതാക്കള്‍. 9.3 ടണ്‍ ആയുധങ്ങള്‍ റാഫേല്‍ വിമാനങ്ങള്‍ക്ക് വഹിക്കും. 3,700 കിലോ മീറ്റര്‍ അകലെവരെയുള്ള ശത്രു പാളയങ്ങള്‍ തകര്‍ക്കാനുള്ള ശേഷി ഈ റാഫെലുകള്‍ക്കുണ്ട്. മണിക്കൂറില്‍ 2,222 കിലോ മീറ്റര്‍ വേഗതയില്‍ കുതിച്ചെത്തി ലക്ഷ്യങ്ങളില്‍ നാശം വിതക്കാനാവുമെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. 60,000 അടി ഉയരം വരെ താണ്ടി ഈ വിമാനങ്ങള്‍ക്ക് പറക്കാനാവും.

Share
അഭിപ്രായം എഴുതാം