റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദുരിതാശ്വാസ വസ്തുക്കളുമായി ഇന്ത്യന്‍ വ്യോമസേനയുടെ സി130ജെ വിമാനം മ്യാന്‍മറിലേക്ക്

March 29, 2025 - 10:02 am

ന്യൂഡല്‍ഹി | ഭൂചലനത്തില്‍ കനത്ത നാശനഷ്ടമുണ്ടായ മ്യാന്‍മറിലേയ്ക്ക് ഇന്ത്യ 15 ടണ്ണോളം ദുരിതാശ്വാസ വസ്തുക്കള്‍ അയച്ചു. ഹിന്‍ഡണ്‍ വ്യോമസേനാ സ്റ്റേഷനില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ സി130ജെ വിമാനത്തിലാണ് അവശ്യസാധനങ്ങള്‍ കൊണ്ടുപോയത്. ടെന്റുകള്‍, സ്ലീപ്പിംഗ് ബാഗുകള്‍, പുതപ്പുകള്‍, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടര്‍ പ്യൂരിഫയറുകള്‍, സോളാര്‍ ലാമ്പുകള്‍, ജനറേറ്റര്‍ സെറ്റുകള്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയ സാധനങ്ങളാണ് അയക്കുന്നത്.

ഇന്ത്യന്‍ കോണ്‍സുലേറ്റിലെ. ജീവനക്കാര്‍ സുരക്ഷിതരാണെന്നും എംബസി അറിയിച്ചു

തായ്‌ലന്റിലെ ഇന്ത്യന്‍ എംബസി നേരത്തെ ഹെല്‍പ് ലൈന്‍ തുറന്നിരുന്നു.തായ്‌ലന്റിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ +66 618819218 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു. ബാങ്കോക്കിലെ ഇന്ത്യന്‍ എംബസിയിലെയും ചിയാങ്മയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെയും ജീവനക്കാര്‍ സുരക്ഷിതരാണെന്നും എംബസി അറിയിച്ചു.

150 പേരുടെ മൃതദേഹങ്ങളാണ് രക്ഷാദൗത്യത്തിലൂടെ കണ്ടെത്തിയത്

അയല്‍രാജ്യമായ തായ്‌ലന്റിലെയും ദുരന്തപരിസ്ഥിതി ശക്തമാണ്. മ്യാന്‍മറില്‍ നടന്ന ശക്തമായ ഭൂചലനത്തില്‍ 150 പേരോളം മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 150 പേരുടെ മൃതദേഹങ്ങളാണ് രക്ഷാദൗത്യത്തിലൂടെ കണ്ടെത്തിയത്. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ മ്യാന്‍മറിന് സഹായമെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *