സര്‍വകലാശാലകളില്‍ പ്രവേശന വിലക്ക്: അഫ്ഗാന്‍ വിദ്യാര്‍ഥിനികള്‍ തെരുവില്‍

December 24, 2022

കാബൂള്‍: രാജ്യത്തെ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ച താലിബാന്‍ സര്‍ക്കാരിന്റെ നടപടിയില്‍ വനിതകള്‍ തെരുവില്‍. താലിബാനെതിരേ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചവര്‍ കസ്റ്റഡിയില്‍. താലിബാന്റെ മനുഷ്യാവകാശ നിഷേധത്തിന്റെ ഏറ്റവും പുതിയ നീക്കമായിരുന്നു ചൊവ്വാഴ്ച രാജ്യത്തെ പൊതു-സ്വകാര്യ സര്‍വകലാശാലകളില്‍ നിന്നു സ്ത്രീകളെ പുറത്താക്കിക്കൊണ്ടുള്ള ഉന്നത …

ഭീകരസംഘടനകളുടെ താവളമായി അഫ്ഗാന്‍ മാറുന്നില്ലെന്ന് ലോകം ഉറപ്പാക്കണം-ഇന്ത്യ

November 12, 2022

ന്യൂഡല്‍ഹി: യു.എന്‍. സുരക്ഷാ കൗണ്‍സില്‍ നിരോധിച്ചിട്ടുള്ള ലഷ്‌കറെ തൊയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളുടെ താവളമായി അഫ്ഗാനിസ്ഥാന്റെ പ്രദേശങ്ങള്‍ ഉപയോഗിക്കപ്പെടുന്നില്ല എന്ന് ലോകസമൂഹം കൂട്ടായി ഉറപ്പാക്കണമെന്ന് ഇന്ത്യ. യു.എന്നിലെ സ്ഥിരം ഉപപ്രതിനിധിയായ അംബാസഡര്‍ ആര്‍. രവീന്ദ്രയാണ് അഫ്ഗാന്‍ സംബന്ധിച്ചുള്ള ഇന്ത്യയുടെ ആശങ്ക …

സെമി പ്രതീക്ഷ സജീവമാക്കി ലങ്ക

November 2, 2022

ബ്രിസ്ബെന്‍: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്താനെ ആറ് വിക്കറ്റിനു തോല്‍പ്പിച്ച ശ്രീലങ്ക സെമി പ്രതീക്ഷ സജീവമാക്കിയിരുന്നു. സൂപ്പര്‍ 12 ഗ്രൂപ്പ് 2 വില്‍ നാലാം സ്ഥാനത്താണു ലങ്ക. നാല് കളികളില്‍നിന്നു നാലു പോയിന്റാണ് അവരുടെ നേട്ടം. ഇംഗ്ലണ്ടിനെതിരേ നടക്കുന്ന അവസാന മത്സരത്തില്‍ …

പോയിന്റ് പങ്കിട്ട് ന്യൂസിലന്‍ഡും അഫ്ഗാനും

October 27, 2022

മെല്‍ബണ്‍: ടി-20 ലോകകപ്പില്‍ രസംകൊല്ലിയായി മഴ. ഗ്രൂപ്പ് ഒന്നില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സരം ഉപേക്ഷിച്ചു.ടോസിനുപോലും സാധ്യതയില്ലാത്തവിധം മെല്‍ബണില്‍ പെരുമഴ പെയ്തതോടെ ഇരുടീമുകളും പോയിന്റ് പങ്കിട്ടു. ഇതോടെ ഗ്രൂപ്പ് ഒന്നില്‍ രണ്ടു കളിയില്‍ മൂന്നു പോയിന്റുമായി ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയയെ …

റഷ്യന്‍ എംബസി ലക്ഷ്യമിട്ടുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ആറു മരണം

September 9, 2022

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ എംബസി ലക്ഷ്യമിട്ടുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ആറു മരണം. പത്തുപേര്‍ക്കു പരുക്ക്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഭീകരര്‍ ഏറ്റെടുത്തു.അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം എംബസി ലക്ഷ്യമിട്ടു നടക്കുന്ന ആദ്യ ആക്രമണമാണിത്. റഷ്യന്‍ എംബസിയുടെ ഗേറ്റിലേക്ക് പാഞ്ഞെത്തിയ …

അഫ്ഗാനിസ്ഥാനിലെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാകുന്നു

June 24, 2022

കാബൂള്‍: കനത്ത മഴയും വിഭവങ്ങളുടെ അഭാവവും ദുഷ്‌കരമായ ഭൂപ്രദേശങ്ങളും കാരണം ഭൂകമ്പം നാശം വിതച്ച അഫ്ഗാനിസ്ഥാനിലെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാകുന്നു. ദുരന്തഭൂമിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പൂര്‍ണമായും എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. ആരോഗ്യ സംവിധാനം ഇതിനകം തന്നെ തകര്‍ച്ചയിലായ രാജ്യത്ത് ഈ ദുരന്തം പ്രശ്നങ്ങള്‍ …

അഫ്ഗാൻ ഭൂചലനം: സഹായ വാഗ്ദാനവുമായി ഇന്ത്യ

June 23, 2022

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഭൂചലനം മൂലം ഉണ്ടായ ദ ജീവഹാനിയിലും, നാശനഷ്ടങ്ങളിലും അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്ഗാന് സാധ്യമായ എല്ലാ ദുരന്തനിവാരണ സാമഗ്രികളും എത്രയും വേഗം എത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കൊപ്പം ആണ് ഇന്ത്യ നിലകൊള്ളുന്നതെന്നും നരേന്ദ്ര …

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം: 1000 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

June 22, 2022

അഫ്ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 1000 പേർ കൊല്ലപ്പെട്ടുവെന്ന് വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. 1500 പേർക്കു പരിക്കേറ്റു. തെക്ക്-കിഴക്കൻ നഗരമായ ഖോസ്റ്റിൽ നിന്ന് 44 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് …

അഫ്ഗാന് ട്വന്റി 20 പരമ്പര

June 13, 2022

ഹരാരേ: സിംബാബ്വേയ്ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലും അഫ്ഗാനിസ്ഥാന് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ അവര്‍ 21 റണ്ണിനാണു ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത സിംബാബ്വേയ്ക്ക് ഏഴ് …

ഇന്ത്യ, അഫ്ഗാന്‍ താരങ്ങള്‍ തമ്മിലടിച്ചു

June 13, 2022

കൊല്‍ക്കത്ത: എ.എഫ്.സി. ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തിനു ശേഷം ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും താരങ്ങള്‍ തമ്മിലടിച്ചു. ഇന്ത്യ മത്സരത്തില്‍ 2-1 നു ജയിച്ചിരുന്നു. പിന്നാലെയാണ് ഇന്ത്യന്‍, അഫ്ഗാന്‍ താരങ്ങള്‍ ഏറ്റുമുട്ടിയത്. പ്രശ്ന കാരണം വ്യക്തമല്ല. അഫ്ഗാന്‍ താരങ്ങള്‍ തോറ്റ നിരാശയില്‍ …