താലിബാന്‍ ഭീഷണി: മുഖംമറച്ച് വനിതാ അവതാരകര്‍

May 23, 2022

കാബൂള്‍: താലിബാന്‍ ഭീഷണിയെത്തുടര്‍ന്ന് അഫ്ഗാന്‍ ചാനലുകളിലെ വനിതാ അവതാരകര്‍ വാര്‍ത്ത അവതരിപ്പിച്ചത് മുഖം മറച്ച്. സ്ത്രീകള്‍ പൊതുസ്ഥലത്ത് മുഖം മറക്കണമെന്ന താലിബാന്‍ നിര്‍ദേശം ലംഘിച്ച് കഴിഞ്ഞ ദിവസം വനിതാ അവതാരകര്‍ മുഖം മറയ്ക്കാതെ പരിപാടി അവതരിപ്പിച്ചിരുന്നു. പിന്നാലെ മുന്നറിയിപ്പുമായി താലിബാന്‍ രംഗത്തെത്തി. …

അഫ്ഗാനില്‍ പാക് റോക്കറ്റാക്രമണം: 5 കുട്ടികള്‍ ഉള്‍പ്പെടെ 6 മരണം

April 17, 2022

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനില്‍ പാക്‌ െസെന്യം നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറു മരണം. കിഴക്കന്‍ അഫ്ഗാനിലെ കുനാര്‍ പ്രവിശ്യയിലാണു സംഭവം. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതിനു പിന്നാലെ അതിര്‍ത്തികളില്‍ …

മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ കൃഷിയും നിരോധിച്ച് താലിബാന്‍

April 4, 2022

കാബൂള്‍: അഫ്ഗാനില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ കൃഷിയും നിരോധിച്ച് താലിബാന്‍. താലിബാന്‍ പരമോന്നത നേതാവ് ഹൈബതുല്ലാ അഖുന്ദ്സാദയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ കറുപ്പ് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്താന്‍. മയക്കുമരുന്ന് ഉല്‍പ്പാദനം ഈ നിമിഷം മുതല്‍ കര്‍ശനമായി …

അഫ്ഗാൻ യുദ്ധത്തെയും ജീവിത സാഹചര്യങ്ങളെയും ആസ്പദമാക്കി അഞ്ചു ചിത്രങ്ങൾ രാജ്യാന്തര പ്രദർശനത്തിന്

March 16, 2022

അഫ്‌ഗാനിലെ യുദ്ധവും സംഘര്‍ഷഭരിതമായ ജീവിത സാഹചര്യങ്ങളും അതിജീവനവും പശ്ചാത്തലമാക്കി കൊണ്ടുള്ള അഞ്ചു ചിത്രങ്ങള്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും.സഹ്‌റ കരീമി ,ഗ്രനാസ് മൗസാവി ,റോയ സാദത്ത് എന്നീ വനിതകളുടെ ചിത്രങ്ങളും ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഫ്ഗാനിലെ ഒന്‍പതുവയസുകാരന്റ ദുരിത ജീവിതം ഒരു …

അഫ്ഗാനിസ്ഥാനിൽ മലയാളി യുവാവ് ചാവേറായി പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുകൾ

March 12, 2022

ദില്ലി: മലയാളിയായ ഐഎസ് ഭീകരൻ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള എംടെക് വിദ്യാർത്ഥിയായ നജീബ് അൽ ഹിന്ദി എന്ന 23 വയസ്സുകാരൻ കൊല്ലപ്പെട്ടുവെന്നാണ് പത്രവാർത്ത വ്യക്തമാക്കുന്നത്. ഐഎസ് ഖൊറാസൻ പ്രവിശ്യയുടെ മുഖപത്രത്തിലാണ് ഇതുസംബന്ധിച്ച വാർത്ത വന്നത്. യുദ്ധമുഖത്തു വച്ച് യുവാവ് …

അഫ്ഗാന്‍ സൈന്യത്തില്‍ ഇനി ചാവേര്‍ യൂണിറ്റും

January 7, 2022

കാബൂള്‍: പഴയ ചാവേറുകളെ അഫ്ഗാന്‍ സൈന്യത്തിന്റെ ഭാഗമാക്കാന്‍ താലിബാന്‍. ഐ.എസ്. ഭീകരര്‍ക്കെതിരേ ചാവേറുകളുടെ സേവനം വിനിയോഗിക്കാനാണു താലിബാന്‍ നേതൃത്വത്തിന്റെ നീക്കം. യു.എസിനെതിരേ 20 വര്‍ഷം നീണ്ട താലിബാന്‍ പോരാട്ടത്തില്‍ പ്രധാന പങ്കായിരുന്നു ചാവേറുകള്‍ക്കുണ്ടായിരുന്നത്.ചാവേറുകളെ ഒന്നിപ്പിച്ച് ഒരു യൂണിറ്റാക്കി മാറ്റുകയാണു ലക്ഷ്യമെന്നു താലിബാന്‍ …

അഫ്ഗാനില്‍ സ്ത്രീയാത്രക്കാരുടെ കൂടെ ഉറ്റവരായ പുരുഷന്മാര്‍ നിര്‍ബന്ധം

December 27, 2021

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ദീര്‍ഘദൂരയാത്രികരായ സ്ത്രീകള്‍ക്കൊപ്പം ബന്ധുക്കളായ പുരുഷന്മാരുണ്ടാകണമെന്നു താലിബാന്‍ ഭരണകൂടം.ഹ്രസ്വദൂര യാത്രയ്ക്കു നിബന്ധന ബാധകമല്ല. 72 കിലോമീറ്ററിലധികം യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കൊപ്പം ബന്ധുക്കളായ പുരുഷന്മാര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നു മതകാര്യമന്ത്രാലയമാണു വ്യക്തമാക്കിയിരിക്കുന്നത്. ഇതിനുപുറമേ വാഹനയാത്രികരായ സ്ത്രീകള്‍ ഹിജാബ് ധരിച്ചിട്ടുണ്ടെന്ന് എല്ലാ വാഹന ഉടമകളും …

അഫ്ഗാനിസ്താനിലേക്ക് ഗോതമ്പും ജീവൻരക്ഷാമരുന്നുകളും കൊണ്ടുപോകാൻ ഇന്ത്യയ്ക്ക് പാക്കിസ്ഥാൻ്റെ പച്ചക്കൊടി

November 25, 2021

ഇസ്ലാമാബാദ്: ഇന്ത്യയിൽനിന്ന് പാകിസ്താൻ വഴി അഫ്ഗാനിസ്താനിലേക്ക് ഗോതമ്പും ജീവൻരക്ഷാമരുന്നുകളും കൊണ്ടുപോകുന്നതിന് അനുമതി നൽകിയതായി ഇസ്ലാമാബാദ്. ഇന്ത്യയെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചതായി പാകിസ്താൻ വ്യക്തമാക്കി. അമ്പതിനായിരം മെട്രിക് ടൺ ഗോതമ്പും ജീവൻരക്ഷാ മരുന്നുകളുമാണ് ഇത്തരത്തിൽ ഇന്ത്യയിൽനിന്ന് അഫ്ഗാനിലേക്ക് എത്തുക. ‘മനുഷ്യത്വപരമായ താൽപര്യത്തോടെയുള്ള പ്രത്യേക …

സ്ത്രീകള്‍ പരമ്പരകളില്‍ പ്രത്യക്ഷപ്പെടുന്നതും പുരുഷന്മാരുടെ ശരീരം അനാവരണം ചെയ്യുന്ന ദൃശ്യങ്ങളും വിലക്കി താലിബാന്‍

November 23, 2021

കാബൂള്‍: സ്ത്രീകളെ ടെലിവിഷന്‍ പരമ്പരകളില്‍ പ്രത്യക്ഷപ്പെടുന്നത് വിലക്കി താലിബാന്‍ ഭരണകൂടം. സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും അവതാരകര്‍ക്കും ശിരോവസ്ത്രവും നിര്‍ബന്ധമാക്കി. എന്നാല്‍ എത്തരത്തിലുള്ള ശിരോവസ്ത്രം എന്നു വ്യക്തമല്ല.യു.എസ്. സേനയുടെ പിന്മാറ്റത്തോടെ അധികാരം തിരികെപ്പിടിച്ച ഉടന്‍ തന്നെ പെണ്‍കുട്ടികള്‍ സ്‌കൂളുകളില്‍ പോകുന്നത് വിലക്കി …

കാബൂളിൽ സൈനിക ആശുപത്രിയ്‌ക്ക്‌ മുന്നിൽ ഇരട്ടസ്‌ഫോടനം: 15 പേരോളം കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌

November 3, 2021

കാബൂൾ : അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിൽ സൈനിക ആശുപത്രിയ്‌ക്ക്‌ മുന്നിൽ ഇരട്ടസ്‌ഫോടനം. സംഭവത്തിൽ 15 പേരോളം കൊല്ലപ്പെട്ടതായും 34 പേർക്ക്‌ പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്‌. കാബൂളിലെ സർദാർ മുഹമ്മദ്‌ ദാവൂദ്‌ ഖാൻ സൈനിക ആശുപത്രിയ്‌ക്ക്‌ മൂന്നിലാണ്‌ ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്‌. സ്‌ഫോനത്തിന്‌ ശേഷം …