കോയമ്പത്തൂർ സൗത്തിൽ നടൻ കമലഹാസൻ വിജയിക്കില്ല: നടി ഗൗതമി

ചെന്നൈ: കോയമ്പത്തൂർ സൗത്തിൽ നടൻ കമലഹാസൻ വിജയിക്കില്ലെന്ന് കമലഹാസന്റ മുൻ ജീവിതപങ്കാളികൂടിയായ ഗൗതമി ആവർത്തിച്ചു പറയുന്നു. അവിടത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച എൻഡിഎ സ്ഥാനാർഥി വാ നദി തന്നെയായിരിക്കും വിജയിക്കുക എന്ന് എന്ന് അവർ പറയുന്നു.

സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും നല്ല രാഷ്ട്രീയക്കാർക്ക് മാത്രമേ മികച്ച വിജയം ഉണ്ടാവുകയുള്ളൂ എന്നും ഗൗതമി നേരത്തെ പറഞ്ഞിരുന്നു. ഖുശുബുവുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന വാർത്തകളും താരം നിഷേധിച്ചു. ഖുശ്ബുവിന് വേണ്ടി പ്രചരണത്തിനിറങ്ങും .സീറ്റിനുവേണ്ടി അല്ല ബിജെപിയിൽ ചേർന്നതെന്നും ഗൗതമി വ്യക്തമാക്കി. വിരുദ നഗറിൽ ഗൗതമി സ്ഥാനാർത്ഥിയാകുമെന്ന നേരത്തെ വാർത്തകളുണ്ടായിരുന്നു. തുടർന്ന് ഗൗതമിയുടെ പ്രചരണം ആരംഭിച്ചു. എന്നാൽ സംഖ്യ കക്ഷിയായ അണ്ണാ ഡി എം കെ സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറായില്ല. മക്കൾ നീതി മയ്യം നേതാവ് നടൻ കമലഹാസന്റ മുൻ ജീവിതപങ്കാളി യാണ് ആയിരുന്നു നടി ഗൗതമി, പിന്നീട് ഇരുവരും തമ്മിൽ പിരിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →