റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗ്രാമി പുരസ്‌കാര വേദിയില്‍ താന്‍ കര്‍ഷകര്‍ക്കൊപ്പമെന്ന പ്രഖ്യാപനവുമായി പ്രമുഖ യൂട്യൂബര്‍ ലില്ലി സിംഗ്

March 15, 2021 - 5:08 pm

‌ന്യൂഡല്‍ഹി: ഗ്രാമി പുരസ്‌കാര വേദിയില്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രമുഖ യൂട്യൂബര്‍ ലില്ലി സിംഗ്. ‘ ഐ സ്റ്റാന്‍ഡ് വിത്ത് ഫാര്‍മേഴ്‌സ്’ എന്നെഴുതിയ മാസ്‌ക് ധരിച്ചായിരുന്നു ലോസ് ആഞ്ചല്‍സില്‍ വെച്ചു നടന്ന 2021ലെ ഗ്രാമി പുരസ്‌കാര വേദിയില്‍ 14/03/21ഞായറാഴ്ച ലില്ലി സിംഗ് എത്തിയത്. കര്‍ഷകര്‍ക്കൊപ്പമെന്ന് പറഞ്ഞ് കറുത്ത സ്യൂട്ടും മാസ്‌കും ധരിച്ച് റെഡ് കാര്‍പ്പെറ്റില്‍ നില്‍ക്കുന്ന ലില്ലിയുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് നേടിയിരിക്കുന്നത്.

‘ഗ്രാമി പുരസ്‌കാര വേദിയിലെ റെഡ് കാര്‍പ്പെറ്റ് ദൃശ്യങ്ങള്‍ക്ക് വന്‍ പ്രചാരം ലഭിക്കുമെന്ന് എനിക്കറിയാം. അത് കൊണ്ടുതന്നെ ഈ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് ഉപയോഗിക്കാം’, എന്നായിരുന്നു ലില്ലിയുടെ ട്വീറ്റ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *