റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് മാര്‍ച്ച് 17: സംസ്ഥാനത്ത് കോവിഡ് 19 വ്യാപിക്കുന്നതിനിടെ ലൈസന്‍സില്ലാതെ സാനിറ്റൈസര്‍ നിര്‍മ്മാണം വ്യാപകമാകുന്നു. പാലക്കാട് മുതലമടയില്‍ ലൈസന്‍സില്ലാതെ നിര്‍മ്മിച്ച വ്യാജ സാനിറ്റൈസറുകള്‍ ഡ്രഗ്സ് കണ്ട്രോള്‍ വിഭാഗം പിടികൂടി. രണ്ടിരട്ടി വിലക്കാണ് സാനിറ്റൈസറുകള്‍ വിപണയിലെത്തിക്കുന്നത്. മുതലമടയിലെ പോത്തമ്പാടത്ത് പ്രവര്‍ത്തിക്കുന്ന ഹാപ്പി ഹെര്‍ബല്‍ കെയര്‍ എന്ന സ്ഥാപനത്തിലാണ് ഡ്രഗ്സ് കണ്ട്രോള്‍ വിഭാഗം മിന്നല്‍ പരിശോധന നടത്തിയത്.

നിര്‍മ്മാണ ലൈസന്‍സില്ലാതെ നിര്‍മ്മിച്ചതും കൂടിയ വില രേഖപ്പെടുത്തിയതുമായ നൂറുകണക്കിന് സാനിറ്റൈസര്‍ ബോട്ടിലുകളും നിര്‍മ്മാണ ഉപകരണങ്ങളും പിടിച്ചെടുത്തു. സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചതുമുതല്‍ സാനിറ്റൈസറുകള്‍ക്കും മറ്റും വലിയ ക്ഷാമമാണ് നേരിടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *