റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അത് എനിക്ക് ഒരുപാട് ഓർമ്മകൾ നൽകുന്ന സിനിമയാണ്… തനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയെക്കുറിച്ച് പങ്കുവെച്ചുകൊണ്ട് ഉണ്ണിമുകന്ദൻ ,

കൊച്ചി: മല്ലുസിംഗ് എന്ന ഹിറ്റ് സിനിമയിലൂടെ മലയാള സിനിമയിലെത്തി സൂപ്പർ നായകനായി മലയാളത്തിൽ നിറഞ്ഞാടിയ താരമാണ് ഉണ്ണിമുകുന്ദൻ. പിന്നീട് നിരവധി സിനിമകളിൽ നായക വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ നിലയുറപ്പിച്ച ഉണ്ണിമുകുന്ദൻ ഏറ്റവും കൂടുതൽ തവണ കണ്ടത് തന്നെ സിനിമയെ കുറിച്ച് ഒരു സ്വകാര്യ എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് .

എനിക്ക് ഏറ്റവും കൂടുതൽ എന്റെ തന്നെ ഇഷ്ടപ്പെട്ട സിനിമയും ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട സിനിമയുമാണ് ബോംബെ മാർച്ച് പന്ത്രണ്ട് . എനിക്ക് ഒരുപാട് ഓർമ്മകൾ ഉണർത്തുന്ന സിനിമയാണ് ബോംബൈ മാർച്ച് പന്ത്രണ്ട് . പ്രത്യേകിച്ച് അതിലെ ആ ഹിറ്റ് ഗാനം . അതിൽ ഞാൻ വഞ്ചി തുഴഞ്ഞു പോകുന്ന സീനും, നായിക എൻറെ കൈകളിലേക്ക് വരുമ്പോൾ ഞാൻ പേടിയോടെ വിട്ടു കളയുന്നതും, അവൾ എന്നോട് ദേഷ്യപെട്ടതും ഒക്കെ ഓർമ്മയുണ്ട്.

സിനിമയോടുള്ള പ്രത്യേക ഇഷ്ടത്തോടൊപ്പം തന്നെ അന്നത്തെ എന്നെ കാണാൻ എനിക്ക് ഒരുപാട് ഇഷ്ടം ആയതു കൊണ്ട് കൂടിയാണ് ഞാൻ ഈ സിനിമ വീണ്ടും വീണ്ടും കാണുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *