റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിഷേധ തെരുവായി മോസ്‌കോ: നവാല്‍നിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട ആയിരങ്ങള്‍ അറസ്റ്റില്‍

January 25, 2021 - 12:42 pm

മോസ്‌കോ: സര്‍ക്കാര്‍ വിമര്‍ശകനായ അലക്സി നവാല്‍നിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യയില്‍ ജനങ്ങള്‍ വ്യാപകമായി തെരുവിലിറങ്ങി. 3,000ലേറെ പേരെ റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധം അടിച്ചമര്‍ത്താന്‍ വന്‍തോതില്‍ പോലീസ് വിന്യാസം നടത്തിയിട്ടുണ്ട് സര്‍ക്കാര്‍.ജര്‍മനിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ നവാല്‍നി കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹത്തെയും ഭാര്യയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജനങ്ങളോട് പ്രതിഷേധത്തിന് അദ്ദേഹം ശനിയാഴ്ച ആഹ്വാനം ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *