മോസ്‌കോയില്‍ ഭീകരാക്രമണം; 60 പേര്‍ കൊല്ലപ്പെട്ടു, ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 60 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു.ഇതില്‍ 40 ഓളം പേരുടെ നില ഗുരുതരമാണ്.സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികള്‍ കാണികള്‍ക്കുനേരേ വെടിയുതിർക്കുകയായിരുന്നു. മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അക്രമിസംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു. …