റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാമുകൻ വീട്ടിലെത്തി മർദ്ദിച്ചു, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

January 9, 2021 - 1:23 pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒമ്പതാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . കമുകിന്‍കോട് സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ കാടങ്ങാവിള സ്വദേശി ജോമോനെതിരെ പോലീസ് കേസെടുത്തു.

പെണ്‍കുട്ടിയുടെ സീനിയര്‍ വിദ്യാര്‍ത്ഥി കൂടിയായിരുന്ന ജോമോന്‍ പിണങ്ങി പോയതാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്ന സഹോദരിയുടെ മൊഴിയിലാണ് നടപടി.

ജോമോന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് സഹോദരി പറഞ്ഞത്. തുടർന്നാണ് പെണ്‍കുട്ടി വീടിനുള്ളില്‍ കയറി ആത്മഹത്യയ്ക്കു ശ്രമിച്ചത്. പെണ്‍കുട്ടിയുടെ സഹോദരിയാണ് വഴിക്കിട്ടുപോയ കാമുകനെ തന്നെ വിളിച്ചുവരുത്തി ആശുപത്രിയിലെത്തിച്ചത്.
പെണ്‍കുട്ടി ആശുപത്രിയില്‍ മരിച്ചതോടെ ജോമോൻ ഒളിവിൽ പോയിരിക്കുകയാണ്. പെൺകുട്ടിയെ ജോമോൻ ശല്യം ചെയ്യുന്നതായി കാണിച്ച്‌ നേരത്തെ വീട്ടുകാര്‍ നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ജോമോന്‍ മര്‍ദിച്ചതാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നാണ് പോലീസിൻ്റെ നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *