റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിര്‍ബന്ധിത കുമ്പസാരത്തിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് മലയാളികളായ അഞ്ച് സ്ത്രീകൾ

January 9, 2021 - 1:18 pm

കൊച്ചി : നിര്‍ബന്ധിത കുമ്പസാരം മത പുരോഹിതരും വൈദികരും ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച്‌ കേരളത്തില്‍ നിന്നുള്ള ക്രൈസ്തവ വിശ്വാസികളായ അഞ്ച് സ്ത്രീകള്‍ സുപ്രീം കോടതിയിൽ.

എറണാകുളം സ്വദേശിനികള്‍ ആയ ബീന ടിറ്റി, ലിസി ബേബി, കോലഞ്ചേരി സ്വദേശിനി ലാലി ഐസക്, കോട്ടയം സ്വദേശിനി ബീന ജോണി, തൊടുപുഴ സ്വദേശിനി ആനീ മാത്യു എന്നിവരാണ് നിര്‍ബന്ധിത കുമ്പസാരത്തിനെതിരെ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്.ഹര്‍ജിയിലെ ആവശ്യങ്ങള്‍ ഭേദഗതി ചെയ്ത് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിര്‍ബന്ധിത കുമ്പസാരം മത വിശ്വാസത്തിന്റെ അഭിവാജ്യ ഘടകമാണോ എന്നു പരിശോധിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി ആവശ്യപ്പെട്ടു. സ്വകാര്യതയെ ബാധിക്കുന്ന വിഷയം ആണോ ഇതെന്ന് കോടതി പരിശോധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങള്‍ ഹൈക്കോടതി പരിഗണിച്ചതിന് ശേഷമല്ലേ സുപ്രീം കോടതിയിൽ എത്തേണ്ടത് എന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അഭിപ്രായം തിരക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *