റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സോഴ്സ് കോഡിലേക്ക് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയെന്ന് മൈക്രോസോഫ്റ്റ്: ടെക് ലോകം ഭീതിയില്‍

January 2, 2021 - 12:13 pm

ന്യൂയോര്‍ക്ക്: റഷ്യന്‍ ഹാക്കര്‍മാര്‍ തങ്ങളുടെ സോഴ്സ് കോഡിലേക്ക് നുഴഞ്ഞുകയറി എന്ന വെളിപ്പെടുത്തലുമായി മൈക്രോസോഫ്റ്റ്.ഒരു സോഫ്റ്റ്വെയറിന്റെ അല്ലെങ്കില്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അടിസ്ഥാനശിലയാണ് സോഴ്സ് കോഡ്. ഇതായിരിക്കും ഏതു ടെക്നോളജി കമ്പനിയും ഏറ്റവും രഹസ്യമായി സൂക്ഷിക്കുന്ന കാര്യം.സോഴ്സ്‌കോഡിലേക്ക് ഹാക്കര്‍മാര്‍ക്ക് എത്തിനോക്കാനെങ്കിലും സാധിച്ചിട്ടുണ്ടെങ്കില്‍ അത് മൈക്രോസോഫ്റ്റിന്റെ പ്രൊഡക്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഭാവിയില്‍ വിനാശകരമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.പ്രൊഡക്ഷന്‍ സേവനങ്ങളെക്കുറിച്ചുള്ളതും, കസ്റ്റമര്‍ ഡേറ്റയും നഷ്ടപ്പെട്ടതിന് തെളിവില്ലെന്നും കമ്പനി പറയുന്നു. ടെയ്റ്റും സൈക്കോഡിന്റെ മുഖ്യ ടെക്നോളജി ഓഫിസറായ റൊണന്‍ സ്ലാവിനും പറയുന്നത് ഏത് അറയിലേക്കാണ് ഹാക്കര്‍മാര്‍ കയറിയത് എന്നറിഞ്ഞാല്‍ മാത്രമെ കൂടുതലെന്തെങ്കിലും പറയാനാവു എന്നാണ്. കൂടാതെ, മൈക്രോസോഫ്റ്റിന് സോഫ്റ്റ്വെയറിന്റെ ഒരു വന്‍ നിര തന്നെയുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, സോഴ്സ്‌കോഡ് പൂര്‍ണമായി കൈവശപ്പെടുത്തുകയാണോ അതൊ അതിന്റെ ചില ഭാഗങ്ങളിലേക്ക് കടന്നുകയറുകയാണോ ഹാക്കര്‍മാര്‍ ചെയ്തതെന്ന് കമ്പനി ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.പ്രൊഡക്ഷന്‍ സര്‍വീസുകളിലേക്ക് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയോ എന്ന് ഇതുവരെ തീര്‍ച്ചപ്പെടുത്താനായിട്ടില്ലെന്നാണ് കമ്പനിയുടെ നിലപാട്. അമേരിക്കയുടെ പല സര്‍ക്കാര്‍ സംവിധാനളും സ്വകാര്യ കമ്പനികളും ലോകത്തെ ഏറ്റവും വലിയ സൈബര്‍ ആക്രമണങ്ങളിലൊന്ന സോളാര്‍വിന്‍ഡ്സ് ഹാക്കിങിന് വിധേയമായ പശ്ചാത്തലത്തില്‍ പുതിയ വെളിപ്പെടുത്തല്‍ ടെക് ലോകത്തെ ഭയത്തിലാക്കിയിരിക്കുകയാണ്. മൈക്രോസോഫ്റ്റിന്റെ സോഴ്സ്‌കോഡ് മാറ്റിയെഴുതപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ലോകവ്യാപകമായി ദുരന്തം തന്നെ സൃഷ്ടിച്ചേക്കാമെന്ന് വിദഗ്ധര്‍ ഭയക്കുന്നു. കാരണം, വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റവും, ഓഫിസ് പ്രൊഡക്ടിവിറ്റി സൂട്ടും ഉള്‍പ്പടെ മൈക്രോസോഫ്റ്റിന്റെ പ്രൊഡക്ടുകള്‍ അത്ര വ്യാപകമായാണ് ഉപയോഗിക്കപ്പെടുന്നത്. അതേസമയം, സോഴ്സ്‌കോഡ് മാറ്റിയെഴുതിയിട്ടില്ല എന്ന നിലപാടാണ് കമ്പനി ഇപ്പോഴും സ്വീകരിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *