റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മിസ് കോള്‍ അടിച്ചാല്‍ മതി ഇനി ഗ്യാസ് സിലിണ്ടര്‍ വീട്ടിലെത്തും

January 2, 2021 - 12:23 pm

ഭുവനേശ്വര്‍: മിസ് കോള്‍ അടിച്ചാല്‍ ഉടനെ ഗ്യാസ് സിലിണ്ടര്‍ വീട്ടിലെത്തും.2021 ജനുവരി 1 മുതൽ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പ് ലിമിറ്റഡിന്റെ മിസ്ഡ് കോള്‍ സൗകര്യം ആരംഭിച്ചു.

റീഫില്‍ ബുക്കിംഗിനും മറ്റ് ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങള്‍ക്കുമായാണ് പുതിയ പദ്ധതി. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഉപയോക്താക്കള്‍ക്കായി പുതിയ സേവനം നടപ്പിലാക്കിയത്.

രാജ്യത്തെവിടെയും ഇന്‍ഡെയ്ന്‍ ഓയില്‍ എല്‍പിജി ഉപഭോക്താക്കള്‍
റീഫില്‍ ബുക്കിംഗിനായി 8454955555 എന്ന മൊബൈല്‍ നമ്പരിലേക്ക് ഒരു മിസ് കോള്‍ നല്‍കുകയാണ് ചെയ്യേണ്ടത്.

രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള ഉപഭോക്താക്കള്‍ക്കും ഈ മൊബൈല്‍ നമ്പറിലേക്ക് മിസ് കോള്‍ നല്‍കി ഗ്യാസ് ആവശ്യപ്പെടാവുന്നതാണ് .തിരിച്ചറിയല്‍ രേഖയുടെ കോപ്പി സമര്‍പ്പിച്ച്‌ ഉപഭോക്താക്കള്‍ക്ക് ചോട്ടു എന്ന് പേരിട്ട ചെറിയ സിലിണ്ടര്‍ വീട്ടിലെത്തിക്കാം.

“എല്‍പിജി റീഫില്‍ ബുക്കിംഗും പുതിയ കണക്ഷന്‍ രജിസ്ട്രേഷനും കൂടുതല്‍ സൗകര്യപ്രദവും സൗജന്യമാണ് പുതിയ നടപടി.ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് സേവനം ഒരുക്കുന്നത്. ഉപഭോക്തൃ കേന്ദ്രീകൃതമായ ഈ സംരംഭങ്ങള്‍ ഉപയോക്താക്കള്‍ക്ക്, പ്രത്യേകിച്ച്‌ പ്രായമായവര്‍ക്കും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും ഗുണം ചെയ്യും.’ എന്ന് ട്വീറ്റിലൂടെ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു.

ഇന്ത്യന്‍ ഓയില്‍ ഔട്‌ലെറ്റുകള്‍, ഇന്‍ഡെയ്ന്‍ വിതരണക്കാര്‍, ഡിപ്പാര്‍ട്മെന്റ് സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *