തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി രണ്ട് പോക്‌സോ കോടതികള്‍ക്കുകൂടി അനുമതി ലഭിച്ചു. തിരുവനന്തപുരത്തും നെടുമങ്ങാടുമാണ് പുതുതായി കോടതികള്‍ തുടങ്ങുന്ന തിനുളള അനുമതി ഹൈക്കോടതിയില്‍ നിന്നും ലഭിച്ചിട്ടുളളത്. ഇതിനുളള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
2021 ജനുവരി 8 മുതല്‍ കോടതികളുടെപ്രവര്‍ത്തനം ആരംഭിക്കും. നിലവില്‍ 23 പോക്‌സോ കോടതികളാണ് സംസ്ഥാനത്തുളളത്. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള കുറ്റ കൃത്യങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാണ് പോക്‌സോ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്.

