റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭൂട്ടാനില്‍ ലോക്ക്ഡൗണ്‍

December 23, 2020 - 12:43 pm

തിംഫു: കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഏഴു ദിവസത്തേക്ക് ഭൂട്ടാനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യപിച്ച് പ്രധാനമന്ത്രി ലോതേ ഷെറിംഗ്. രോഗം പടരുന്നത് നിയന്ത്രിക്കാനും രോഗ പകര്‍ച്ചയുടെ വ്യാപ്തി മനസിലാക്കാനുമാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്ന് പ്രധാനമന്ത്രി അറിയിച്ചു.ഡിസംബര്‍ 22ലെ കണക്കുകള്‍ പ്രകാരം 479 കൊവിഡ് കേസുകളാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതില്‍ 430 പേരും രോഗമുക്തരായി. ഭൂട്ടാനില്‍ ഇതുവരെ കൊവിഡ് മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *