ശ്രീനഗര്‍: കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കായുള്ള സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ പിഎംജെഎവൈ-സെഹാറ്റ്(എസ്.ഇ.എച്ച്.എ.ടി) പ്രധാനമന്ത്രി ഡിസംബര്‍ 26ന് ജമ്മു കശ്മീരില്‍ അവതരിപ്പിക്കും. ആരോഗ്യത്തിനും ടെലിമെഡിസിനും വേണ്ടിയുള്ള സാമൂഹ്യ പദ്ധതിയാണ് സേഹാറ്റ്. ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി എല്ലാ ജനങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപയുടെ വരെ സൗജന്യ ആരോഗ്യ പരിരക്ഷ ലഭിക്കുമെന്ന് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ഓഫീസ് അറിയിച്ചു. ജമ്മു കശ്മീര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പാണ് പദ്ധതി ജമ്മു കശ്മീരില്‍ ആരംഭിക്കുന്ന വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ചരിത്ര നിമിഷം എന്നാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ട്വിറ്ററില്‍ കുറിച്ചത്.



