റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് അതിവേഗ ഇന്റര്‍നെറ്റ് സേവനമായ 5 ജി ലഭ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

December 11, 2020 - 11:37 am

ന്യൂഡല്‍ഹി: രാജ്യത്ത് അതിവേഗ ഇന്റര്‍നെറ്റ് സേവനമായ 5 ജി ലഭ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.5 ജി സ്‌പെക്ട്രം സംബന്ധിച്ച് പ്രതിരോധം, ബഹിരാകാശ വകുപ്പ്, പ്രക്ഷേപണ മന്ത്രാലയം എന്നിവയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നും അടുത്ത തലമുറ സാങ്കേതികവിദ്യയ്ക്ക് റേഡിയോവേവ് ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം ഉടന്‍ നടത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

2020ല്‍ 5 ജി സര്‍വീസ് ആരംഭിക്കാനുള്ള സമയപരിധി നഷ്ടമായി. അതിനാല്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിന് സ്‌പെക്ട്രം എത്രയും വേഗം ലഭ്യമാക്കണമെന്ന് ടെലികോം കമ്പനിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരമ്പരാഗത ഉപയോക്താക്കളായ ബഹിരാകാശ വകുപ്പ്, പ്രതിരോധ വകുപ്പ്, പ്രക്ഷേപണ മന്ത്രാലയം എന്നിവയ്ക്ക് ഇതിനകം തന്നെ ഇവയില്‍ ചില സേവനങ്ങള്‍ ഉണ്ട്. ഇതില്‍ ഏതൊക്കെ സേവനങ്ങളാണ് ഐഎംടി (മൊബൈല്‍ സേവനങ്ങള്‍)ക്കായി മാറ്റാന്‍ കഴിയുകയെന്ന് തീരുമാനിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഇതിന് കുറച്ച് സമയമെടുക്കുമെങ്കിലും ബാന്‍ഡ് പ്രഖ്യാപനങ്ങളും സ്‌പെക്ട്രം വിശദാംശങ്ങളും ഉടന്‍ പുറത്തിറക്കുമെന്ന് ഉറപ്പുണ്ടെന്ന് പ്രതിരോധ വകുപ്പിലെ സാങ്കേതിക വിദ്യാ ഉദ്യോഗസ്ഥനായ ടി രാംചന്ദ് പറഞ്ഞു. അതേസമയം, ടെലികോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവര്‍ ലേലത്തിനായി സര്‍ക്കാര്‍ നല്‍കിയ 5 ജി സ്‌പെക്ട്രം പര്യാപ്തമല്ലെന്നും നിര്‍ദ്ദിഷ്ട വിലകള്‍ വളരെ ഉയര്‍ന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *