റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്രത്തിന്റെ ഉറപ്പില്‍ കര്‍ഷകര്‍ സമരം പിന്‍വലിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് ദുഷ്യന്ത് ചൗതാല

December 11, 2020 - 11:31 am

ന്യൂഡല്‍ഹി: താങ്ങുവില അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രം രേഖാമൂലം ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ കര്‍ഷകര്‍ സമരം അവസാനിപ്പിക്കുമെന്നാണ് കരുതുന്നതെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാല.എംഎസ്പിയെക്കുറിച്ചും മറ്റ് ആവശ്യങ്ങളെക്കുറിച്ചും രേഖാമൂലം ഉറപ്പ് നല്‍കാമെന്ന് കേന്ദ്രം വാഗ്ദാനം ചെയ്തതിട്ടുണ്ട്. ഇനി തീരുമാനമെടുക്കേണ്ടത് കര്‍ഷക യൂണിയനാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കാര്‍ഷിക വിപണന നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കേന്ദ്രം രേഖാമൂലമുള്ള ഉറപ്പ് നല്‍കുമ്പോള്‍ അത് ”അവരുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മനസിലാക്കും. അവര്‍ കേന്ദ്രവുമായി ഒരു ഒത്തുതീര്‍പ്പിലെത്തുമെന്നാണ് പ്രതീക്ഷ-അദ്ദേഹം പറഞ്ഞു.കര്‍ഷക വിഷയത്തില്‍ കേന്ദ്രവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ജെജെപിയും കേന്ദ്രത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെന്നും ചൗതാല പറഞ്ഞു.

സംസ്ഥാനത്തെ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്ന് പിന്മാറണമെന്ന് പ്രതിപക്ഷത്തിന്റെയും ഹരിയാന കര്‍ഷകരുടെയും സമ്മര്‍ദ്ദം നേരിടുന്ന ചൗതാല, മിനിമം സപ്പോര്‍ട്ട് പ്രൈസ് (എംഎസ്പി) സമ്പ്രദായത്തിന് ഭീഷണിയുണ്ടെങ്കില്‍ രാജിവെക്കുമെന്ന് ഇന്നലെയും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *