അങ്കമാലി: തിരഞ്ഞെടുപ്പ് വേളയില്‍ അനധികൃതമായി വില്‍പ്പന നടത്താന്‍ ബാറുകളില്‍ നിന്ന് വാങ്ങി കടത്തുകയായിരുന്ന 126 കുപ്പി മദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍ . കുന്നത്തുനാട് കൂവപ്പടി കൂടാലപ്പാട് തെക്കേമാലി വീട്ടില്‍ ജിതിന്‍ ജോണ്‍(24) ആണ് പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടിപി സജീവ് കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
126 കുപ്പികളിലായി 63 ലിറ്റര്‍ മദ്യമാണ് കാറില്‍ കടത്തിയത്. എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണരുടെ നിര്‍ദ്ദേശാനുസരണം ദേശീയ പാതയില്‍ അങ്കമാലി കരുകുറ്റി ഭാഗത്ത് നടത്തിയ പട്രോളിംഗിനിടെയാണ് പ്രതി മദദ്യവുമായി പിടിയിലായത്. എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ വാഹനത്തിന്റെ വേഗത കൂട്ടി .ഇതോടെ സാഹസീകമായി പിന്തുടര്‍ന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് രഹസ്യമായി സൂക്ഷിച്ച മദ്യം കണ്ടെത്തിയത്.
വോട്ടെടുപ്പ് നാളില്‍ വില്‍പ്പന നടത്താന്‍ വിവിധ ബാറുകളില്‍ നിന്ന മദ്യം വാങ്ങി പോവുമ്പോഴായിരുന്നു പിടിയിലായത്. കാറ്ററിംഗ് ജോലി ജോലി ചെയ്യുന്ന ജിതിന്‍ അരലിറ്റര്‍ മദ്യം 500 രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നതത്രെ. പലപ്പോഴും ഇത്തരത്തില്‍ മദ്യം വാങ്ങി വില്‍പ്പന നടത്താറുണ്ടെങ്കിലും ആദ്യമായാണ് എക്‌സൈസിന്റെ പിടിയിലാവുന്നത്. മദ്യം കടത്താനുപയോഗിച്ച കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. എക്‌സൈസ് ഓഫീസര്‍മാരായ കെഎ പോള്‍, എബി സജീവ് കുമാര്‍, പിഎല്‍ ജോര്‍ജ്, ശ്യാം മോഹന്‍,വിബി രാജേഷ്, പിപി ഷിവിന്‍, ജിതിന്‍ ഗോപി, സജിത ബീവി, എംഎ ധന്യ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

