റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്യത്തിന് നിയന്ത്രണം, സംസ്ഥാനത്ത് മൂന്നു ഘട്ടമായി ഡ്രൈ ഡേ പ്രഖ്യാപിച്ചു

December 2, 2020 - 1:02 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ഘട്ടമായി ഡ്രൈ ഡേ പ്രഖ്യാപിച്ചു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിനങ്ങളിലാണ് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശയെ തുടര്‍ന്ന് നികുതി വകുപ്പിൻ്റേതാണ് നടപടി. വോട്ടെടെപ്പു നടക്കുന്ന ദിനങ്ങളിലും വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 16 നുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്നത്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വോട്ടെടുപ്പ് മൂന്നു ഘട്ടങ്ങളിലായി നടത്താനാണ് തീരുമാനം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളില്‍ ഡിസംബര്‍ ആറിന് വൈകിട്ട് ആറു മുതല്‍ ഡിസംബര്‍ എട്ടിന് പോളിംഗ് അവസാനിക്കുന്നതു വരെയാണ് ഡ്രൈ ഡേ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *