റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാല് പെണ്‍മക്കളെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

November 28, 2020 - 2:58 pm

ഹരിയാന: നാല് പെണ്‍മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹരിയാനയിലെ നുഹ് ജില്ലയിലെ പിപ് റോളി ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. ഒന്നിനും ഏഴിനും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുട്ടികളെയാണ് അമ്മ കൊലപ്പെടുത്തിയത്.
അമ്മയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

നാല് പെണ്‍കുട്ടികളേയും കഴുത്ത് അറുത്ത് കൊന്ന ശേഷം സ്വന്തം കഴുത്ത് അറുത്ത് അമ്മയും മരിക്കാന്‍ ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു. കുട്ടികളുടെ പിതാവിന്റെ പരാതിയില്‍ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *