വാഷിംഗ്ടണ്‍ ഡിസി: കോവിഡ് 19 പ്രതിരോധ വാക്സിനേഷന് 2020 ഡിസംബര്‍ അവസാനത്തോടെയോ 2021 ജനുവരി ആദ്യത്തോടെയോ ആരംഭിക്കാനാകുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്.
വാക്സിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഒരു സമഗ്ര പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. അതിലൂടെ മാത്രമേ രാജ്യത്തെ എത്രയും വേഗത്തില്‍ രോഗമുക്തമാക്കാന്‍ സാധിക്കൂ എന്നും ബൈഡന് പറഞ്ഞു.
വാക്സിൻ വളരെ വേഗത്തില്‍ തയ്യാറാക്കിയതും വിതരണ സജ്ജമാക്കിയതും അഭിമാനകരമായ നേട്ടമാണെന്ന് ബൈഡന് പറഞ്ഞു.

