റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൂഖുകള്‍ക്ക് സമീപം കറങ്ങി നടന്ന് പിടിച്ചുപറി നടത്തുന്ന 9 അംഗ സംഘം പോലീസ് പിടിയിലായി

November 26, 2020 - 9:29 am

റിയാദ്: സൂഖുകള്‍ക്ക് സമീപം കറങ്ങി നടന്ന് പിടിച്ചുപറി നടത്തുന്ന 9 അംഗ സംഘം പോലീസ് പിടിയിലായി.രണ്ട് സൗദി യുവാക്കളും 7 യമനികളുമാണ് പിടിയിലായത്. റിയാദ് നഗരത്തിലെ വിവിധ സൂഖുകളില്‍ ഇവര്‍ പേടീസ്വപ്‌നമായിരുന്നു.

ബൈക്കുകളില്‍ കറങ്ങി വഴിപോക്കരുടെ വാനിറ്റി ബാഗുകളും പേഴ്‌സുകളും തട്ടിപ്പറിച്ച് പണം കൈക്കലാക്കുകയാണ് സംഘം ചെയ്തിരുന്നത്. സൂഖുകളിലെത്തുന്ന സ്ത്രീകളെയാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ബത്ഹ,ഇസ്‌കാന്‍, ദാര, മന്‍ഫുഅ, സീസിയ ഡിസ്ട്രിക്ടുകളില്‍ ഇതേ രീതിയില്‍ 17 പിടിച്ചുപറി സംഭവങ്ങള്‍ നടത്തിയതായി ഇവര്‍ പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ആകെ 33,000 റിയാലാണ് സംഘം കൈക്കലാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *