അർജന്റീന : ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ മരണത്തോടെ സ്വത്തു തർക്കം രൂക്ഷമായെന്ന് റിപ്പോർട്ടുകൾ. മറഡോണ നിയമപരമായി അംഗീകരിച്ച അഞ്ച് മക്കളും അംഗീകരിക്കാൻ തയാറാകാതിരുന്ന മറ്റ് ആറു മക്കളും തമ്മിലാണ് സ്വത്തു തർക്കം ഉയർന്നു വരുന്നത്.
പതിനൊന്നു പേരാണ് മറഡോണയുടെ മക്കൾ എന്ന് അവകാശവാദം ഉന്നയിക്കുന്നത്.
ഇതിൽ മുന്‍ഭാര്യയായ ക്ലോഡിയ വില്ലാഫെനെ, ദീര്‍ഘകാലം ഒരുമിച്ചു കഴിഞ്ഞ വെറോണിക്ക ഒജേഡ എന്നിവര്‍ ഉള്‍പ്പടെ നാല് വ്യത്യസ്ത സ്ത്രീകളില്‍ ജനിച്ച രണ്ട് പുത്രന്മാരേയും മൂന്ന് പുത്രിമാരേയുമാണ് മറഡോണ അംഗീകരിച്ചിരിക്കുന്നത്.
മുന്‍ ഭാര്യയില്‍ മറഡോണയ്ക്ക് 32 ഉം 30 വയസ്സുള്ള രണ്ട് പെണ്‍മക്കളുണ്ട്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ഒരു ഇറ്റാലിയന്‍ മോഡലുമായുള്ള അവിഹിതത്തില്‍ ജനിച്ച മകന്‍ ഡീഗോ ജൂനിയറിനേയും മറ്റൊരു മകളായ ക്രിസ്റ്റിന സിനാഗ്രയേയും മറഡോണ അംഗീകരിച്ചത്.
2020 ഫെബ്രുവരിയിൽ 23 വയസ്സുള്ള ഒരു അര്‍ജന്റീനിയന്‍ യുവതി തൻ്റെ അച്ഛൻ മഡോണയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. പിതൃത്വം തെളിയിക്കാന്‍ ഡി എന്‍ എ ടെസ്റ്റുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് തയ്യാറാകണമെന്ന് മറഡോണയോട് ആവശ്യപ്പെടുകയും ചെയ്തു. കുട്ടിക്കാലത്ത് തന്നെ ഉപേക്ഷിച്ചു പോയ അമ്മ, 2019 ൽ തന്നോട് തൻ്റെ പിതാവ് മറഡോണ ആണെന്ന് വെളിപ്പെടുത്തി എന്നായിരുന്നു പെൺകുട്ടിയുടെ വാദം.
മുന്‍ കാമുകിയായ വെറോണിക്ക ഒജേഡയില്‍ ഏഴുവയസ്സുകാരനായ ഒരു മകനുണ്ട്.
2020 ഒക്ടോബറിൽ അര്‍ജന്റീനയിലെ ലാ പ്ലാറ്റ നഗരത്തിലെ സാന്റിയഗോ ലാറ എന്ന ഒരു യുവാവും മറഡോണ തന്റെ പിതാവാണെന്ന് അവകാശപ്പെട്ട് രംഗത്തു വന്നു. ഇക്കാര്യം ഉന്നയിച്ച് സാൻ്റിയഗോ മാധ്യമങ്ങളിലും ആരോപണമുന്നയിച്ചു.
2000 ൽ ഒരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ക്യുബയില്‍ എത്തിയപ്പോൾ മറഡോണ അവിടെയുള്ള ഒരു സ്ത്രീയിൽ മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു.
പിന്നീട് ഫിഡല്‍ കാസ്ട്രോയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മറഡോണ ക്യുബയില്‍ എത്തിയപ്പോള്‍ ഈ മൂന്ന് മക്കളും വന്ന് മറഡോണയെ കണ്ടിരുന്നതായി മറഡോണയുടെ അഭിഭാഷകന്‍ പറഞ്ഞു.
കൗമാരക്കാരനായ ഒരു മകൻ ലാറയുടെ മാതാവ് ഒരു ഹോട്ടലില്‍ വെയ്ട്രസ് ആയിരുന്നു. അവര്‍ തന്റെ ഇരുപത്തിമൂന്നാം വയസ്സില്‍ അര്‍ബുദം ബാധിച്ച് മരിച്ചു. അവരുടെ കാമുകനായിരുന്നു ലാറയെ വളര്‍ത്തിയിരുന്നത്. മറഡോണയുമായി കുട്ടിയ്ക്ക് വലിയ രൂപ സാദൃശ്യമുണ്ട്.
താൻ ഡി. എന്‍ .എ പരിശോധനക്ക് ശ്രമിച്ചെങ്കിലും അത് നടത്താനായില്ല എന്ന് ഈ കൗമാരക്കാരന്‍ വെളിപ്പെടുത്തിയിരുന്നു. രക്തപരിശോധനയില്‍ പിതൃത്വം തെളിയിച്ചാല്‍ ലാറയുടെ പിതൃത്വം മറഡോണ ഏറ്റെടുക്കുമെന്ന് മറഡോണയുടെ വക്കീല്‍ മാസങ്ങള്‍ക്ക് മുന്‍പ് വ്യക്തമാക്കിയിരുന്നു. ചുരുക്കത്തിൽ ആറു കുട്ടികളാണ് മറഡോണയുടെ മക്കൾ എന്ന തെളിവുകൾ ഭാഗികമായെങ്കിലും കൈവശമുള്ളവർ.