റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍.

വിമാനത്താവളം അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്ന​തി​നെ​തി​രെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ് കൈ​മാ​റു​ന്ന​തി​ല്‍ പൊ​തു​താ​ത്പ​ര്യം പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും ന​ട​പ​ടി ഫെ​ഡ​റ​ല്‍ ത​ത്വ​ങ്ങ​ള്‍​ക്ക് എ​തി​രാ​ണെ​ന്നും വ്യക്തമാക്കിയാണ് സർക്കാർ​ വാദം.

വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിനുള്ള ലേല നടപടികളില്‍ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. നടപടി സ്റ്റേ ചെയ്യണമെന്നും സർക്കാർ ആവശ്യപ്പട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *