ഓഡിറ്റ് നടപടികള്‍ നിര്‍ത്തിവയ്ക്കൽ; രമേശ് ചെന്നിത്തല നൽകിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

അഴിമതി മറയ്ക്കാനാണ് ലൈഫ് മിഷനിലേതടക്കം ഓഡിറ്റ് തടസപ്പെടുത്തിയതെന്ന് ആരോപിച്ചാണ് രമേശ് ചെന്നിത്തല ഹര്‍ജി നൽകിയത്.

എന്നാൽ ഓഡിറ്റ് തടസപ്പെട്ടത് സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി പരിഗണിച്ചു. ഓഡിറ്റ് പുനഃരാരംഭിച്ചതായി സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →