റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് സമാനതകളില്ലാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുത്തതിനും തങ്ങളെ പിന്തുണച്ചതിനും ജനത്തിനോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വിജയം ആഘോഷിക്കുന്നതിനായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബ വാഴ്ചയുള്ള പാര്‍ട്ടി ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവരെ മാത്രമേ ജനങ്ങള്‍ പിന്തുണക്കുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ബി.ജെ.പിക്കെതിരെ പോരാടാന്‍ കഴിയാത്തവര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ദരിദ്രര്‍ക്കും ദളിതര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരേയൊരു ദേശീയ പാര്‍ട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയില്‍ വിശ്വാസം പ്രകടിപ്പിച്ച രാജ്യത്തെ ജനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് സമാധാനപരവും വിജയകരവുമാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍, സുരക്ഷാ സേന, ഭരണകൂടം എന്നിവര്‍ക്കും മോദി നന്ദി പറഞ്ഞു. ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും കാട്ടുഭരണം തള്ളിയ ജനങ്ങള്‍ വികസനത്തിന് വോട്ട് ചെയ്തുവെന്നും മോദി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *