റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വെള്ളുവമ്പ്രം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

November 4, 2020 - 4:19 pm

മലപ്പുറം: വെള്ളുവമ്പ്രം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആഷിഖ് എന്ന യുവാവിനെയാണ് വെള്ളുവമ്പ്രം ടൗണിലെ കെട്ടിടത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

3-11-2020 ചൊവ്വാഴ്ച രാത്രി 9 മണിയോടെ പുറത്ത് പോയ ആഷിഖ് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ആഷിഖിനെ വീട്ടുകാർ പലയിടത്തും അന്വേഷിച്ചിരുന്നു.

എന്നാൽ ഫോണിലും അല്ലാതെയും യാതൊരു വിവരവും ലഭിച്ചില്ല. 4 -ാം തീയതി രാവിലെയാണ് പ്രദേശവാസികൾ ആഷിഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കെട്ടിടത്തിൽ നിന്നും വീണു എന്ന് സംശയിക്കുന്ന നിലയിൽ കെട്ടിടത്തിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് ആഷിഖിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെ കെട്ടിടത്തിന്റെ മുകളിൽ നിന്നും കണ്ടെടുത്തതായാണ് സൂചന.

ഫോറൻസിക് പരിശോധനയും ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ലഭിക്കുമെന്ന് പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *