കൊടുതണുപ്പില്‍ ഡല്‍ഹി: താപനില 1.7 ഡിഗ്രി സെല്‍ഷ്യസ്

ന്യൂഡല്‍ഹി ഡിസംബര്‍ 28: രാജ്യതലസ്ഥാനം കൊടുതണുപ്പിന്റെ പിടിയില്‍. ഇന്ന് രാവിലെ താപനില 1.7 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. ഈ കാലാവസ്ഥയിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്. 1901ന് ശേഷമുള്ള ഏറ്റവും തണുത്ത ഡിസംബറിനാണ് ഡല്‍ഹി ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊടും തണുപ്പിനൊപ്പം വായുമലിനീകരണവും രൂക്ഷമാണ്.

കനത്ത മഞ്ഞു കാരണം 21 ട്രെയിനുകള്‍ ആറു മണിക്കൂറോളം വൈകിയാണ് ഓടുന്നത്. വ്യോമഗതാഗതത്തെയും മഞ്ഞ് ബാധിച്ചിട്ടുണ്ട്. തെരുവില്‍ കഴിയുന്ന കുട്ടികളും പ്രായമായവരും തണുത്തുവിറച്ചാണ് കഴിയുന്നത്. ഇവര്‍ക്കായി രാത്രികാല താമസകേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും പലയിടത്തും ഇവ വൃത്തിഹീനമാണെന്ന പരാതിയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →