ന്യൂഡല്‍ഹി: രാജ്യത്ത് സവാളവില താഴുന്നു. പൂഴ്ത്തിവയ്പ്പിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ഇറക്കുമതി നടപടികള്‍ ഉദാരമാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സവാളവില താഴാന്‍ തുടങ്ങിയത്.
രാജ്യത്തെ പ്രധാന മൊത്ത വിപണന കേന്ദ്രങ്ങളായ ഡല്‍ഹി ,മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ സവാള കിലോയ്ക്ക് 10 രൂപവരെയാണ് കുറഞ്ഞിട്ടുളളത്. ചെന്നൈയില്‍ കിലോയ്ക്ക് 76 രൂപ വിലയുണ്ടായിരുന്ന വില ഞായറാഴ്ച 10 രൂപ കുറഞ്ഞ് 66 രൂപയിലെത്തി. മുംബൈയിലും ഭോപ്പാലിലും അഞ്ചുമുതല്‍ ആറുരൂപ വരെ കുറഞ്ഞിട്ടുളളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


