റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യ എപ്പോഴും അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു. എന്നാൽ അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ല- പ്രതിരോധ മന്ത്രി

October 25, 2020 - 2:26 pm

ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് സിക്കിമിലെ ഇന്ത്യന്‍ സൈന്യത്തിനൊപ്പം ഇന്ന് ആയുധപൂജ നടത്തും. ചൈനീസ് അതിര്‍ത്തിക്കടുത്ത് വിന്യസിച്ചിരിക്കുന്ന സൈനിക യൂണിറ്റിനൊപ്പമാണ് അദ്ദേഹം ആയുധപൂജ നടത്തുന്നത്. ചൈനയുമായി പ്രതിഷേധം പുകയുന്നതിനിടെയാണ് ചടങ്ങുകൾ.
സൈന്യത്തിന്റെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആയുധ പൂജയെന്ന് മന്ത്രി പറഞ്ഞു. മന്ത്രിക്കൊപ്പം കരസേനാമേധാവിയും ഉണ്ടായിരുന്നു.

രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമാണ്. ഇന്ത്യ എപ്പോഴും അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു. എന്നാല്‍ വിട്ടുവീഴ്ചയില്ലാതെ നമ്മുടെ അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കുകതന്നെ ചെയ്യും. അതിനുളള ശ്രമമാണ് എപ്പോഴും നടത്തുന്നത്. അതിര്‍ത്തികാക്കുന്നതിനിടെ നിരവധി ജവാന്മാര്‍ക്ക് ജീവത്യാഗം ചെയ്യേണ്ടിവന്നിട്ടുണ്ട്.

ഗല്‍വാനില്‍ 20 ജവാന്മാരാണ് മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ ജീവത്യാഗം ചെയ്തത്. നിങ്ങള്‍ കാരണം നമ്മുടെ രാജ്യവും അതിര്‍ത്തികളും സുരക്ഷിതമാണ്-സൈനികരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

നിലവിൽ പശ്ചിമബംഗാളിലും സിക്കിമിലും സന്ദര്‍ശനം നടത്തുകയാണ് രാജ്നാഥ് സിംഗ് . സിക്കിം അതിര്‍ത്തിയിലെ സൈനിക വിന്യാസം അദ്ദേഹം കഴിഞ്ഞദിവസം പരിശോധിച്ചു. ഡാര്‍ജിലിംഗിലെ സൈനിക ആസ്ഥാനവും അദ്ദേഹം സന്ദര്‍ശിച്ചു. ഇന്ത്യക്ക് ഔദ്യോഗികമായി ലഭിച്ച ആദ്യ റാഫേല്‍ യുദ്ധവിമാനത്തില്‍ ഫ്രാന്‍സിലായിരുന്നു കഴിഞ്ഞവര്‍ഷത്തെ ആയുധപൂജ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *