
ചൈന പ്രകോപനം സൃഷ്ടിക്കുന്നുവെന്നു യു.എസ്.
വാഷിങ്ടണ്‍: അരുണാചല്‍പ്രദേശിലെ തവാങ് മേഖലയില്‍ ഇന്ത്യയും ചൈനയുമായുണ്ടായ അതിര്‍ത്തിസംഘര്‍ഷത്തേത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണെന്ന് അമേരിക്ക. അതിര്‍ത്തിയില്‍ ചൈന പ്രകോപനം സൃഷ്ടിക്കുകയാണെന്നും സംഘര്‍ഷം ലഘൂകരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കു പൂര്‍ണപിന്തുണ നല്‍കുന്നതായും യു.എസ്. പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ അറിയിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍, യഥാര്‍ഥ നിയന്ത്രണരേഖ(എല്‍.എ.സി)യിലെ സംഭവവികാസങ്ങള്‍ …