റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കസബ പൊലീസ് സ്റ്റേഷനു മുന്നിലുള്ള മരത്തില്‍ കയറി ട്രാന്‍സ്ജെന്‍ഡര്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു

October 25, 2020 - 12:44 pm

കൊച്ചി: പരാതി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കസബ പൊലീസ് സ്റ്റേഷനു മുന്നിലുള്ള മരത്തില്‍ കയറി ട്രാന്‍സ്ജെന്‍ഡര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു.എറണാകുളം സ്വദേശിയായ ആവണി എന്ന ട്രാൻസ്ജെൻഡറാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

സ്റ്റേഷനിലെത്തിയ ട്രാന്‍സ്ജെന്‍ഡറുകള്‍ പരാതി നൽകിട്ടും പോലീസ് സ്വീകരിച്ചില്ലെന്ന് ആരോപിച്ച് പോലീസുമായി വാക്ക് തര്‍ക്കത്തില്‍ ഏർപ്പെടുകയായിരുന്നു. ഇതിനിടെയാണ് ആവണി മരത്തിൽ കയറിയത്. ഒടുവിൽ കേസെടുക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതോടൊയാണ് താഴെയിറങ്ങാൻ തയാറായത്.

ഫയര്‍ ഫോഴ്സിന്‍റെ സഹായത്തോടെയാണ് ആവണിയെ താഴെയിറക്കിയത്.
ഇതിനിടെ ഇവർ ബോധരഹിതയായി. പിന്നെ ഇവരെ താഴെ എത്തിക്കുന്നത് . എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *