റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വപ്‌ന സുരേഷിനേയും സരിത്തിനേയും വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ അറസ്റ്റ് ചെയ്യാന്‍ അനുമതി

October 21, 2020 - 2:16 pm

തിരുവനന്തപുരം : സ്വപ്‌ന സുരേഷിനേയും സരിത്തിനേയും
വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ അറസ്റ്റ് ചെയ്യാന്‍ അനുമതി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. കുറ്റം സ് ജയിലിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.

യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ടന്റ് ഓഫീസര്‍ ഖാലിദിനൊപ്പം ചേര്‍ന്ന് 1.90 ലക്ഷം അമേരിക്കന്‍ ഡോളര്‍ കടത്തിയെന്നാണ് കേസ്.
നേരത്തെ ഇരുവരെയും ഈന്തപ്പഴം കടത്തിയ കേസ്, സ്വര്‍ണക്കടത്ത് കേസ് എന്നിവയിൽ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഡോളര്‍ കടത്തിയ കേസിലും സ്വപ്‌നയേയും സരിത്തിനേയും അറസ്റ്റ് ചെയ്യുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകും. അന്വേഷണം മുന്നോട്ടു പോകാന്‍ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *