കൊച്ചി ഡിസംബര്‍ 19: പോലീസ് ഡാറ്റാ ബേസ് ഊരാളുങ്കലിന് തുറന്ന് കൊടുക്കാനുള്ള നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി. ചട്ടങ്ങള്‍ പാലിക്കാതെയാണ് സോഫ്റ്റ് വെയര്‍ അപ്ഡേഷനുള്ള ചുമതല സൊസൈറ്റിക്ക് നല്‍കിയതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചത്.
ഒക്ടോബര്‍ 29നാണ് പോലീസ് ഡാറ്റാ ബേസ് സ്വകാര്യ കമ്പനിയായ ഊരാളുങ്കലിന് തുറന്നു കൊടുക്കാനുള്ള ഡിജിപി ലോക്നാഥാ ബെഹ്റയുടെ ഉത്തരവ് പോലീസ് ആസ്ഥാനത്ത് പുറത്തിറങ്ങിയത്. പാസ്പോര്‍ട്ട് അപേക്ഷാ പരിശോധനയ്ക്കുള്ള സോഫ്റ്റ് വെയര്‍ നിര്‍മാണത്തിനായാണ് സംസ്ഥാന പോലീസിന്റെ ഡാറ്റാ ബേസ് സിപിഎം നിയന്ത്രണത്തിലുള്ള കോഴിക്കോട്ടെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നു കൊടുത്തത്.

