റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2019 പ്രഖ്യാപിച്ചു

October 20, 2020 - 11:56 pm

തിരുവനന്തപുരം : ഒ തോമസ് പണിക്കര്‍ നിര്‍മ്മിച്ചു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് 2019 ലെ മികച്ച സിനിമയ്ക്കുള്ള 44-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ലിജോയ്ക്കു (ചിത്രം: ജെല്ലിക്കെട്ട്) ലഭിക്കും. ഗീതു മോഹന്‍ദാസ് ആണ് മികച്ച സംവിധായക (ചിത്രം:മൂത്തോന്‍). മൂത്തോനിലെ അഭിനയത്തിന് നിവിന്‍ പോളി മികച്ച നടനായി. മഞ്ജുവാര്യരാണ് (ചിത്രം: പ്രതി പൂവന്‍കോഴി) മികച്ച നടി. ഛായാഗ്രാഹകന്‍ എസ് കുമാര്‍, സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജ്, നടി സേതുലക്ഷ്മി, നാന ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍ എന്നിവര്‍ക്ക് ചലച്ചിത്രപ്രതിഭാ പുരസ്‌കാരം സമ്മാനിക്കും.

മറ്റ് അവാര്‍ഡുകള്‍:

മികച്ച രണ്ടാമത്തെ ചിത്രം: വാസന്തി (നിര്‍മ്മാണം സിജു വില്‍സണ്‍). മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: റഹ്മാന്‍ ബ്രദേഴ്സ് (ചിത്രം: വാസന്തി). മികച്ച സഹനടന്‍ : വിനീത് ശ്രീനിവാസന്‍ (ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍), ചെമ്പന്‍ വിനോദ് (ചിത്രം:ജെല്ലിക്കെട്ട്, പൊറിഞ്ചു മറിയം ജോസ്). മികച്ച സഹനടി : സ്വാസിക (ചിത്രം: വാസന്തി). മികച്ച ബാലതാരം : മാസ്റ്റര്‍ വാസുദേവ് സജീഷ് (ചിത്രം: കള്ളനോട്ടം), ബേബി അനാമിയ ആര്‍.എസ് (ചിത്രം : സമയയാത്ര). മികച്ച തിരക്കഥാകൃത്ത് : സജിന്‍ ബാബു (ചിത്രം : ബിരിയാണി). മികച്ച ഗാനരചയിതാവ് : റഫീക്ക് അഹ്മ്മദ് (ചിത്രം : ശ്യാമരാഗം). മികച്ച സംഗീത സംവിധാനം : ഔസേപ്പച്ചന്‍ (ചിത്രം : എവിടെ?). മികച്ച പിന്നണി ഗായകന്‍ : വിജയ് യേശുദാസ് (ഗാനം : തൂമഞ്ഞു വീണ വഴിയേ, ചിത്രം: പതിനെട്ടാംപടി, ശ്യാമരാഗം). മികച്ച പിന്നണി ഗായിക : മഞ്ജരി (ഗാനം: രാരീരം, ചിത്രം:മാര്‍ച്ച് രണ്ടാം വ്യാഴം ). മികച്ച ഛായാഗ്രാഹകന്‍ : ഗിരീഷ് ഗംഗാധരന്‍ (ചിത്രം: ജല്ലിക്കെട്ട്). മികച്ച ചിത്രസന്നിവേശകന്‍ : ഷമീര്‍ മുഹമ്മദ് (ചിത്രം: ലൂസിഫര്‍). മികച്ച ശബ്ദലേഖകന്‍ : ആനന്ദ് ബാബു ( ചിത്രം : തുരീയം,ഹുമാനിയ). മികച്ച കലാസംവിധായകന്‍ : ദിലീപ് നാഥ് (ചിത്രം: ഉയരെ). മികച്ച മേക്കപ്പ്മാന്‍ : സുബി ജോഹാല്‍, രാജീവ് സുബ്ബ (ചിത്രം : ഉയരെ). മികച്ച വസ്ത്രാലങ്കാരം: മിഥുന്‍ മുരളി (ചിത്രം: ഹുമാനിയ). മികച്ച ജനപ്രിയചിത്രം: തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ (സംവിധാനം : എ.ഡി.ഗിരീഷ്). പ്രത്യേക ജൂറി പരാമര്‍ശം: ഗോകുലം മൂവീസ് നിര്‍മിച്ച പ്രതി പൂവന്‍കോഴി (നിര്‍മ്മാണം:ഗോകുലം ഗോപാലന്‍്). മികച്ച ജീവചരിത്ര സിനിമ : ഒരു നല്ല കോട്ടയംകാരന്‍( സംവിധാനം:സൈമണ്‍ കുരുവിള), കലാമണ്ഡലം ഹൈദരലി (സംവിധാനം:കിരണ്‍ ജി നാഥ്).

സംവിധായകമികവിനുള്ള പ്രത്യേകജൂറി പുരസ്‌കാരം: പൃഥ്വിരാജ് (ചിത്രം: ലൂസിഫര്‍). ഛായാഗ്രഹണത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: അജയ് ഡേവിഡ് കാച്ചപ്പിള്ളി (ചിത്രം പൊറിഞ്ചു മറിയം ജോസ്). ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ.റോസി (സംവിധാനം ശശി നടുക്കാട്). അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം 1. കെ.കെ.സുധാകരന്‍ (ചിത്രം : തി.മി.രം), 2. റോഷന്‍ ആന്‍ഡ്രൂസ് (ചിത്രം : പ്രതി പൂവന്‍കോഴി), 3. അനശ്വര രാജന്‍ (ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍). നവാഗത പ്രതിഭയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍: സംവിധാനം റോയ് കാരയ്ക്കാട്ട് (ചിത്രം :കാറ്റിനരികെ), ധര്‍മരാജ് മുതുവരം (ചിത്രം: സൈറയും ഞാനും), ജഹാംഗിര്‍ ഉമ്മര്‍ (ചിത്രം:മാര്‍ച്ച് രണ്ടാം വ്യാഴം). നടന്‍: ചന്തുനാഥ് (ചിത്രം:പതിനെട്ടാംപടി). നടി ശ്രീലക്ഷ്മി (ചിത്രം: ചങ്ങായി). കഥ, തിരക്കഥ: പി.ആര്‍ അരുണ്‍ (ചിത്രം: ഫൈനല്‍സ്). ഗാനരചന: റോബിന്‍ അമ്പാട്ട് (ചിത്രം ഒരു നല്ല കോട്ടയംകാരൻ )

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *