ബീജിങ്: ലോക സമ്പദ്വ്യവസ്ഥയെ കൊവിഡ് തകിടം മറിച്ച് കൊണ്ടിരിക്കെ സാമ്പത്തിക വളര്‍ച്ച നേടി ചൈന. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 4.9 ശതമാനം വളര്‍ച്ചയാണ് ചൈന നേടിയിരിക്കുന്നത്. അതേസമയം പ്രതീക്ഷ വളര്‍ച്ചയിലും കുറവാണിത്. സാമ്പത്തിക വിദഗ്ധര്‍ 5.2 ശതമാനം വളര്‍ച്ചയായിരുന്നു പ്രതീക്ഷിച്ചത്.
കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ രാജ്യവ്യാപകമായി ഫാക്ടറികളും നിര്‍മാണ പ്ലാന്റുകളും അടച്ചുപൂട്ടിയതോടെ ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ ചൈനയുടെ വളര്‍ച്ച 6.8% കുറവാണ് രേഖപ്പെടുത്തിയിരുന്നത്. 1992 നുശേഷം ചൈനയുടെ സമ്പദ്വ്യവസ്ഥ ഇത്രമാത്രം തകര്‍ന്നടിഞ്ഞത് ആദ്യത്തെ സംഭവമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെയനീസ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 9.9 ശതമാനവും ഇറക്കുമതി 13.2 ശതമാനവും വര്‍ദ്ധിച്ചു. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ചൈനയുടെ ശരാശരി സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഏകദേശം 9% ആയിരുന്നു.



