റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർകോട്ടെ യു ഡി എഫിന് പുതിയ സാരഥി, മുൻ മന്ത്രി സി ടി അഹമ്മദലി ജില്ലാ ചെയർമാനായി ചുമതലയേറ്റെടുത്തു

October 19, 2020 - 1:45 pm

കാസർകോട്: മുൻ മന്ത്രി സി ടി അഹമ്മദലി യു ഡി എഫ് കാസർകോട് ജില്ലാ ചെയർമാനായി ചുമതലയേറ്റു.

ഫാഷൻ ഗോൾഡ് ജ്വല്ലറി വിവാദത്തിൽ ഉൾപ്പെട്ടതിനാൽ എം സി ഖമറുദ്ദീനെ നീക്കിയാണ് മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായ സി ടി അഹമ്മദലിയെ യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാനായി യുഡിഎഫ് കൺവീനർ എം എം ഹസൻ പ്രഖ്യാപിച്ചത്.

ജനകീയ മുഖമുള്ള നേതാവാണ് സി. ടി .അഹമ്മദലി. തദ്ദേശ സ്വയംഭരണ മന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നീ നിലകളിൽ എകെ ആൻറണി, ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ പ്രവർത്തിച്ച സി ടി അഹ് മ്മദ ലി 35 വർഷത്തോളം കാസർകോടിനെ നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്നു.

സിഡ്കോ ചെയർമാൻ, മുസ്ലിം ലീഗ് ജില്ലാ ഖജാഞ്ചി, ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു. എ ഗോവിന്ദൻ നായർ ജില്ലാ കൺവീനറായി തുടരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *