റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോദിയുടെ സമ്പാദ്യത്തില്‍ വര്‍ധന: ഷായുടേത് കുറഞ്ഞു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി 2019നെ അപേക്ഷിച്ച് 2020 ല്‍ 36 ലക്ഷം രൂപ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2020 ജൂണ്‍ 30 വരെയുള്ള ആസ്തി വിവര കണക്കാണ് ഒക്ടോബര്‍ 12ന് പുറത്തുവിട്ടത്. മോദിയുടെ ഇപ്പോഴത്തെ ആസ്തി 2.85 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 2.49 കോടി രൂപയായിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മൊത്തം മൂല്യം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. 2020 ജൂണ്‍ വരെ ഷായുടെ ആസ്തി 28.63 കോടി രൂപയാണ്. 2019ല്‍ ഇത് 32.3 കോടി രൂപയായിരുന്നു.

പ്രധാനമന്ത്രിക്ക് രണ്ട് ലക്ഷം രൂപയാണ് ശമ്പളം. കോവിഡ് പ്രമാണിച്ച് പ്രഖ്യാപിച്ച സാലറി കട്ടിന്റെ ഭാഗമായി ഏപ്രില്‍ മുതല്‍ 30 ശതമാനം ശമ്പളം കുറച്ചാണ് പ്രധാനമന്ത്രിക്കും ലഭിക്കുന്നത്.പ്രധാനമന്ത്രി പദവിയിലിരിക്കെ ലഭിക്കുന്ന ശമ്പളത്തില്‍ ഭൂരിഭാഗവും ബാങ്കുകളില്‍ സേവിങ്‌സ് അകൗണ്ടുകളിലും സ്ഥിരനിക്ഷേപമായുമാണ് ഇട്ടിട്ടുള്ളത്. ഇതില്‍നിന്ന് ലഭിക്കുന്ന പലിശയും ആസ്തിയിലെ വര്‍ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.അതേസമയം, മോദിയുടെ വസ്തുവക ആസ്തികളില്‍ മാറ്റമില്ല. അദ്ദേഹത്തിന് വായ്പകളോ, വ്യക്തിഗത വാഹനങ്ങളോ ഇല്ല. നാല് സ്വര്‍ണമോതിരവും മോദിയുടെ പക്കലുണ്ട്. സ്വന്തമായി കാറോ മറ്റു ബാധ്യതകളോ ഇല്ല.

1.1 കോടി രൂപ വിലമതിക്കുന്ന ഗാന്ധിനഗറിലെ ഒരു സ്ഥലവും വീടുമാണ് ആസ്തിവിവര കണക്കില്‍ മോദി ഉള്‍പ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ഇതില്‍ അവകാശമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *