കാലിത്തീറ്റ കുംഭകോണം – ലാലു പ്രസാദിന് ജാമ്യം

ന്യൂ[ഡല്‍ഹി: കാലിത്തീറ്റ കുംഭകോണ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദിന് ജാമ്യം. മൂന്ന് കേസുകള്‍ കൂടി നിലവിലുള്ളതിനാല്‍ അദ്ദേഹം ജയിലില്‍ തന്നെ തുടരേണ്ടി വരും. ചായ്ബാസ ട്രഷറിയില്‍ നിന്ന് വ്യാജബില്ലുകളിലൂടെ 33 കോടി രൂപ തട്ടിയ കേസിലാണ് ജാമ്യം.

ചായ്ബാസ കേസില്‍ അഞ്ച് വര്‍ഷത്തെ ശിക്ഷയാണ് അദ്ദേഹത്തിന് കോടതി വിധിച്ചത്. നിലവില്‍ റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് ലാലു പ്രസാദ് യാദവ്. വാർദ്ധക്യവും അസുഖങ്ങളും കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നായിരുന്നു ലാലുവിൻ്റെ അഭിഭാഷകൻ്റെ വാദം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →