റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൈബർ ആക്രമണങ്ങൾ ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നിയമഭേദഗതി നടപ്പിലാക്കും – എഡിജിപി മനോജ് എബ്രഹാം

September 30, 2020 - 1:54 pm

തിരുവനന്തപുരം: സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ കേരള പൊലീസ് ആക്ടിൽ ഭേദഗതി വരുത്താൻ തീരുമാനിച്ച് കേരള പൊലീസ്.

നിലവിലുള്ള നിയമത്തിന്റെ പഴുതുകളടച്ചുള്ള നിയമഭേദഗതി നടപ്പാക്കുമെന്ന് സൈബർ ഡോം നോഡൽ ഓഫീസർ എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. നിലവിലുള്ള നിയമം ഭേദഗതി ചെയ്യുന്നതോടെ സൈബർ ആക്രമണം നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാകുമെന്നും മനോജ് എബ്രഹാം പറഞ്ഞു.

സൈബർ ഇടങ്ങളിൽ വ്യക്തികളെ, പ്രത്യേകിച്ച് സ്ത്രീകളെ തേജോവധം ചെയ്യുന്നവർക്കെതിരെയാണ് നിയമം നടപ്പിലാക്കാൻ ആലോചിക്കുന്നത്. തെളിവ് സഹിതം പരാതി നൽകിയിട്ടും നിയമവശം അനുകൂലമല്ലാത്തതിനാൽ പലപ്പോഴും നടപടി സ്വീകരിക്കാനാവുന്നില്ല. ഇതിനെതിരെ പരാതി വ്യാപകമാണ്. നിയമ ഭേദഗതിയെക്കുറിച്ച് ചിന്തിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നതും ഇക്കാര്യമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *