Tag
ന്യൂസ് ഡെസ്ക്

കോട്ടയം ജില്ലയില്‍ 37 പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നിര്‍ണ്ണയം പൂര്‍ത്തിയായി

September 30, 2020 - 1:32 pm

കോട്ടയം: 29.09.2020 ചൊവ്വാഴ്ച 19 ഗ്രാമ പഞ്ചായത്തുകളില്‍കൂടി സംവരണ വാര്‍ഡുകള്‍ നിര്‍ണ്ണയിച്ചതോടെ കോട്ടയം ജില്ലയില്‍ ആകെ 37 പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നിര്‍ണ്ണയം പൂര്‍ത്തിയായി. കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ കളക്ടര്‍ എം അഞ്ജനയാണ് നറുക്കെടുപ്പ് നടത്തിയത്. സെപ്തംബര്‍ 30 നും ഒക്ടോബര്‍ 1 നുമായി ബാക്കി വരുന്ന 18 പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് നടക്കും. ജില്ലാ പഞ്ചായത്തുകളിലേയും ബ്ലോക്ക് പഞ്ചായത്തുകളിലേയും സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നത് ഒക്‌ടോബര്‍ അഞ്ചിനാണ്.

കടപ്ലാമറ്റം, മരങ്ങാട്ടുപളളി, കാണക്കാരി, വെളിയന്നൂര്‍, കുറവിലങ്ങാട, ഉഴവൂര്‍, രാമപുരം, മാഞ്ഞൂര്‍, ഭരണങ്ങാനം , കരൂര്‍, കൊഴുവനാല്‍, കടനാട്, മീനച്ചില്‍,മുത്തോലി മാടപ്പളളി പായിപ്പാട്, തൃക്കൊടിത്താനം,വാകത്താനം വാഴപ്പിളളി എന്നീ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളാണ് ഇന്നലെ നിര്‍ണ്ണയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *