റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓണ്‍ലൈന്‍ ഹിയറിങ്ങിനിടെ കാറിലിരുന്ന് പുകവലിച്ചു: അഭിഭാഷകന് 10,000 രൂപ പിഴ

September 26, 2020 - 11:25 am

അഹമ്മദാബാദ്: ഗുജറാത്ത് ഹൈക്കോടതിയുടെ ഓണ്‍ലൈന്‍ ഹിയറിങ്ങിനിടെ കാറിലിരുന്ന് പുകവലിച്ച് അഭിഭാഷകന്‍. സംഭവം ശ്രദ്ധയില്‍പെട്ട കോടതി സ്വമേധയാ നടപടിയെടുക്കുകയായിരുന്നു. അഭിഭാഷകനായ ജെ.വി. അജ്മേരയ്ക്ക് 10,000 രൂപ പിഴയിട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ പിഴയടക്കാനാണ് ജസ്റ്റിസ് എ.എസ്. സുപേഹിയ ഉത്തരവിട്ടത്. ഓണ്‍ലൈന്‍ ഹിയറിങ്ങില്‍ അഭിഭാഷകര്‍ ഓഫീസിലോ വീട്ടിലോ ആയിരിക്കണമെന്ന് നിര്‍ദേശവും നല്‍കി.

വഞ്ചനക്കേസിലെ ഓണ്‍ലൈന്‍ വാദത്തിനിടെയാണ് സംഭവം. തുറസ്സായ സ്ഥലത്തും വാഹനങ്ങളിലും ഇരുന്ന് കേസില്‍ സംബന്ധിക്കുവാന്‍ പാടില്ലെന്നും അന്തസ്സ് പുലര്‍ത്തണമെന്നും കോടതി ബാര്‍ കൗണ്‍സിലിന് നിര്‍ദേശവും നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *