തിരുവനന്തപുരം: എന്‍ 95 മാസ്ക്കുകളും പിപിഇ കിറ്റകളും വളരെ കുറഞ്ഞ വിലക്ക് ലഭിക്കുന്ന ഒരു സ്ഥാപനം തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന വിവരം അറിയാതെ ജനങ്ങള്‍ പകല്‍ കൊളളക്കിരയാകുന്നു. എന്‍ 95 മാസ്ക്കിന് 10 രൂപയും, പിപിഇ കിറ്റിന് 275 രൂപയുമാണ് ഇവിടെ വില. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാമ്പസിനുളളില്‍ സ്ഥിതി ചെയ്യന്ന ഇന്‍ഹൗസ് ഡ്രഗ്ബാങ്ക് വഴിയാണ് ഇവ വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലേക്കും, പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങളിലേക്കുമുളള അവശ്യ മരുന്നുകള്‍ വിതരണം ചെയ്യുന്നതും ഇവിടെ നിന്നാണ്.
സര്‍ക്കാരിന്റെ കീഴിലുളള കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് വഴി പിപിഇ കിറ്റുകള്‍ക്ക് 990 രൂപ ഈടാക്കുമ്പോഴാണ് 275 രൂപയ്ക്ക് ഇവിടെ വില്‍പ്പന നടക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ കിടത്തി ചികിത്സിക്കുമ്പോള്‍ പിപിഇ കിറ്റൊന്നിന് ഈടാക്കുന്നത് 1250 രൂപയും . എന്നാല്‍ ഇന്‍ഹൗസ് ഡ്രഗ് ബാങ്കില്‍ പിപിഇ കിറ്റിന് 275 മുതല്‍ 350 രൂപ വരെ മാത്രമേ ഈടാക്കുന്നുളളു. പ്രതി ദിനം 5000 പിപിഇ കിറ്റുകള്‍വരെ ഇന്‍ഹൗസ് ഡ്രഗ് ബാങ്ക് മുഖേന വിറ്റവിക്കപ്പെടുന്നുണ്ട്. 10 രൂപയുടെ എന്‍ 95 മാസ്ക്കുകള്‍ 45,000 മുതല്‍ 50,000എണ്ണം വരെ വില്ക്കപ്പെടുന്നു.
കോവിഡ് സുരക്ഷാ ഉപകരണങ്ങള്‍ കൂടാതെ മരുന്നുകളും വളരെ കുറഞ്ഞവിലയില്‍ ഇവിടെ നിന്ന് ലഭിക്കും. കാന്‍സര്‍ മരുന്നുകള്‍ ,കിഡ്നി രോഗികള്‍ക്ക് ആവശ്യ മുളള മരുന്നുകള്‍ ,ഉള്‍പ്പടെയുളളവ ഇവിടെവില്പ്പന നടത്തുന്നുണ്ട്. പക്ഷെ ഇവിടെ ഇങ്ങനെയൊരു സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിക്കുന്ന വിവരം ജനങ്ങളില്‍ പലര്‍ക്കും അറിയില്ല. അഥവാ അറിയിക്കാന്‍ സര്‍ക്കാര്‍ മിനക്കെടുന്നില്ല. മരുന്നുകമ്പനികള്‍ സര്‍ക്കാരുമായി നല്ല നിലയില്‍ സഹകരിക്കുന്നതുകൊണ്ടാണ് ഇത്രയും കുറഞ്ഞ വിലക്ക് വില്ക്കാന് കഴിയുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

