മന്ത്രി കെ ടി ജലീൽ രാജി ആവശ്യപ്പെട്ട് നടന്ന പ്രകടനത്തില്‍ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്ത് നീക്കി.

ആലപ്പുഴ: മന്ത്രി കെ ടി ജലീൽ രാജി ആവശ്യപ്പെട്ട് ആലപ്പുഴയിൽ നടന്ന മാർച്ചിൽ സംഘർഷമുണ്ടായി പോലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി ജലപീരങ്കി പ്രയോഗിച്ചു. അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാൻ പ്രതിഷേധക്കാർക്ക് പിന്തുണയുമായെത്തി.

മാർച്ചിനിടെ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻറ് സ്നേഹയെ വനിതാ പോലീസ് ഇല്ലാതെ ഒരു കൂട്ടം പോലീസുകാർ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു. ഈ സംഭവമാണ് സംഘർഷത്തിന് ഇടയാക്കിയത്. പോലീസ് വാഹനത്തിൻറെ മുമ്പിലിരുന്ന് സ്നേഹ പ്രതിഷേധിച്ചു. ഗതാഗത തടസ്സമുണ്ടാക്കി എന്ന് ആരോപണത്തിലാണ് സ്നേഹയെ അറസ്റ്റ് ചെയ്ത് നീക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →